Latest Videos

ഗുര്‍മീതിന്റെ ആശ്രമത്തില്‍ 600 അസ്ഥികൂടങ്ങള്‍ കുഴിച്ചുമൂടി: സഹായിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

By Web DeskFirst Published Sep 20, 2017, 5:12 PM IST
Highlights

സിര്‍സ: അനുയായികളായ യുവതികളെ പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് സിങ്ങിന്റെ ആശ്രമത്തില്‍ 600 മനുഷ്യ അസ്ഥികൂടങ്ങള്‍ കുഴിച്ചിട്ടതായി വെളിപ്പെടുത്തല്‍. ആശ്രമവാസിയും ഗുര്‍മീതിന്റെ സഹായിയുമായിരുന്ന ഡോ. പി.ആര്‍ നെയിനാണ് അന്വേഷണ സംഘത്തിന് മുന്നില്‍ വെളിപ്പെടുത്തല്‍ നടത്തിയത്. 

ജര്‍മന്‍ ഉപദേശകന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇങ്ങനെ ചെയ്തതെന്നും. അസ്ഥികൂടങ്ങള്‍ മറവ് ചെയ്ത സ്ഥലത്ത് സസ്യങ്ങള്‍ വച്ചു പിടിപ്പിച്ചതായും നെയിന്‍ വെളിപ്പെടുത്തി. ദേര അധ്യക്ഷനായ വിപാസനയെയും പ്രസിഡന്റായ നെയിനെയും കഴിഞ്ഞ ദിവസമാണ് പൊലീസ് ചോദ്യം ചെയ്തത്.

അതേസമയം ആശ്രമത്തിലേക്കയച്ച തന്റെ രണ്ട് മാസം പ്രായമായ കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ഒരു സ്ത്രീ പരാതിയുമായെത്തി. സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്റെ പരസ്യം കണ്ടാണ് കുട്ടിയെ ആശ്രമത്തിലയച്ചതെന്നും ഇത്തരത്തില്‍ നിരവധി പേര്‍ കുട്ടികളെ ആശ്രമത്തിന് സംഭാവന ചെയ്തിട്ടുണ്ടെന്നും സ്ത്രീയുടെ പരാതിയില്‍ പറയുന്നു. റോത്തക് സുനാരിയ ജയില്‍ ജാവനക്കാരിയായ ഗുര്‍മീതിന്റെ അനുയായിയാണ് പരാതിയുമായി എത്തിയിരിക്കുന്നത്.

click me!