ട്രെയിനിലെ ഒന്‍പത് കോച്ചുകളില്‍ വ്യാപക മോഷണം; 15 ലക്ഷം കവര്‍ന്നു

Published : Aug 16, 2017, 10:39 PM ISTUpdated : Oct 04, 2018, 05:01 PM IST
ട്രെയിനിലെ ഒന്‍പത് കോച്ചുകളില്‍ വ്യാപക മോഷണം; 15 ലക്ഷം കവര്‍ന്നു

Synopsis

രാജധാനി എക്സ്‍പ്രസിലെ ഒന്‍പത് കോച്ചുകളില്‍ വ്യാപക മോഷണം. നിരവധി യാത്രക്കാരുടെ പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു. 15 ലക്ഷത്തോളം രൂപയുടെ വന്‍കൊള്ളയാണ് നടന്നതെന്ന് അധികൃതര്‍ അറിയിച്ചു.

മുംബൈയില്‍ നിന്ന് നിസാമുദ്ദീനിലേക്ക് പോയ ട്രെയിനിലായിരുന്നു സംഭവം. സെക്കന്റ് എ.സി, തേര്‍ഡ് എ.സി കോച്ചുകളിലാണ് മോഷണം നടന്നത്. മിക്ക യാത്രക്കാരെയും മയക്കിക്കിടത്തിയാണ് പണവും അഭരണങ്ങളും കവര്‍ന്നത്. ഒഴിഞ്ഞ പഴ്‍സുകള്‍ ട്രെയിനിന്റെ ഇടനാഴിയിലും ടോയ്‍ലറ്റുകളിലും കൂട്ടിയിട്ടാണ് മോഷ്ടാക്കള്‍ കടന്നുകളഞ്ഞത്. സംഘമായി ട്രെയിനിനകത്ത് കടന്ന മോഷ്ടാക്കള്‍ ആസൂത്രിതമായി നടപ്പാക്കിയ പദ്ധതിയാണെന്ന് പൊലീസ് പറഞ്ഞു. നിരവധി യാത്രക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്. ആരെയും ഇതുവരെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റോഡരികിൽ സ്കൂട്ടർ നിർത്തി ഫോണിൽ സംസാരിക്കുകയായിരുന്ന യുവാവിനെ കാർ ഇടിച്ചു തെറിപ്പിച്ചു, വെമ്പായത്തെ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
സംഘർഷം തൊട്ടടുത്ത് എത്തിയിട്ടും പ്രധാനമന്ത്രി മിണ്ടുന്നില്ലെന്ന് രാഹുൽ ഗാന്ധി; വിമർശനവുമായി കോൺ​ഗ്രസ്