കോടതിയുടെ കടുത്ത നിയന്ത്രണങ്ങൾ നീക്കാൻ മഅദനി സുപ്രീംകോടതിയിലേക്ക്

Published : Oct 28, 2018, 04:38 AM IST
കോടതിയുടെ കടുത്ത നിയന്ത്രണങ്ങൾ നീക്കാൻ മഅദനി സുപ്രീംകോടതിയിലേക്ക്

Synopsis

സുപ്രീം കോടതി നിർദേശിച്ച ജാമ്യവ്യവസ്ഥകൾക്ക് വിരുദ്ധമാണ് ഇതെന്നും അദ്ദേഹം ആരോപിക്കുന്നു.ജാമ്യം റദ്ദാക്കാനുളള കർണാടക സർക്കാരിന്‍റെ നീക്കമാണിതെന്നാണ് ആരോപണം. 

ബെംഗളൂരു: അസുഖബാധിതയായ മാതാവിനെ സന്ദർശിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ നിർദേശിച്ച വിചാരണക്കോടതി വിധിക്കെതിരെ അബ്ദുൾ നാസർ മഅദനി നാളെ കർണാടക ഹൈക്കോടതിയെ സമീപിക്കും.പി‍ഡിപി പ്രവർത്തകരെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും കാണരുത്,സംസാരിക്കരുത് തുടങ്ങിയ നിബന്ധനകൾ മൗലികാവകാശ ലംഘനമാണെന്നാണ് മഅദനിയുടെ പരാതി. 

സുപ്രീം കോടതി നിർദേശിച്ച ജാമ്യവ്യവസ്ഥകൾക്ക് വിരുദ്ധമാണ് ഇതെന്നും അദ്ദേഹം ആരോപിക്കുന്നു.ജാമ്യം റദ്ദാക്കാനുളള കർണാടക സർക്കാരിന്‍റെ നീക്കമാണിതെന്നാണ് ആരോപണം. ഇന്ന് മുതൽ നവംബർ നാല് വരെ കേരളത്തിൽ തങ്ങാനാണ് കഴിഞ്ഞ ദിവസം ബെംഗളൂരു സ്ഫോടനക്കേസ് വിചാരണക്കോടതി മഅദനിക്ക് അനുമതി നൽകിയിരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ദൈവത്തിൻ്റെ കയ്യൊപ്പ് പതിഞ്ഞ പ്രവൃത്തി': നടുറോഡിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാരെ അഭിനന്ദിച്ച് വി ഡി സതീശൻ
കൊച്ചി മേയർ തർക്കത്തിനിടെ പ്രതികരണവുമായി ദീപ്തി മേരി വർഗീസ്; 'പാർട്ടി അന്തിമ തീരുമാനം എടുക്കും, വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് സ്ഥാനമില്ല'