
ഇടുക്കിയിലെ മലയോര പ്രദേശങ്ങളിലെ മഴക്കുഴികൾ മണ്ണിടിച്ചിലിന് കാരണമായെന്ന് വിദഗ്ധർ. സംഭരിക്കാവുന്നതിലുമധികം വെള്ളം മഴക്കുഴികളിൽ എത്തിയതോടെ, മലഞ്ചെരിവുകള്‍ ഇടിഞ്ഞ് താഴ്ന്നു.
തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പലയിടത്തും അശാസ്ത്രീയമായി മഴക്കുഴി കുത്തിയത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്നും ആരോപണം ഉണ്ട്.
ഇടുക്കി പഴയരിക്കണ്ടത്തു മാത്രം മുപ്പതോളം സ്ഥലത്താണ് ഉരുൾപൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായത്. മലമുകളിലെ കൃഷിയിടങ്ങളിൽ അടുപ്പിച്ചടുപ്പിച്ച് മഴക്കുഴികളെടുത്ത സ്ഥലങ്ങളിൽ നിന്നാണ് ഇവയുടെയെല്ലാം ഉത്ഭവം.
മഴവെള്ളം സംഭരിക്കാന് സംസ്ഥാനത്തുടനീളം മഴക്കുഴികള്‍ നിര്‍മ്മിച്ചെങ്കിലും ഇടുക്കിയുടെ ഭൂപ്രകൃതിയ്ക്ക് ഇത് അനുയോജ്യമാണോ എന്നതില് പഠനം നടത്തിയിരുന്നില്ലെന്ന് വിദഗ്ധര്‍.
സാധാരണക്കാരുടെ ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളും നിരവധി വീടുകളുമാണ് ഉരുപൊട്ടലില്‍ നാമാവശേഷമായത്. ജനോപകാരം ലക്ഷ്യമിട്ട് തൊഴിലുറപ്പില് മഴക്കുഴികള്‍ പോലുള്ള പദ്ധതികള് നടപ്പാക്കുമ്പോള്‍ കൃത്യമായി പഠനവും മുന്നൊരുക്കവും നടത്തണമെന്നാണ് ദുരന്തമേഖലയില് നിന്നുള്ളവരുടെ അഭിപ്രായം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam