
തൃശൂര്‍: ഇന്ധന വില വർധനക്കെതിരെ ടയർ ഉരുട്ടല്‍ മത്സരം സംഘടിപ്പിച്ച് തൃശ്ശൂരിലെ കോലഴി സിപിഎം ബ്രാഞ്ച് കമ്മിറ്റി. വിജയികള്‍ക്ക് പെട്രോളും ഡീസലുമായിരുന്നു സമ്മാനം. കോലഴി തിരൂർ റോഡിലായിരുന്നു മത്സരം. ഒരു രൂപയാണ് മത്സരഫീസ്.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അറുപതോളം പേർ മത്സരത്തിനെത്തി. അന്തം വിട്ട് നോക്കി നിന്ന ആളുകൾക്കിടയിലൂടെയാണ് മത്സരാർത്ഥികൾ 'ടയറുമായി മുന്നേറിയത്. ചിലർക്ക് ഇടയ്ക്ക് അടിതെറ്റി.
ഒന്നാം സ്ഥാനത്തെത്തിയവർക്ക് ഒന്നരലിറ്റർ പെട്രോളും ഒരു ലിറ്റർ ഡീസലും ആയിരുന്നു സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് ഒരു ലിറ്റർ പെട്രോളും അര ലിറ്റർ ഡീസലും സമ്മാനിച്ച.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam