'പ്രളയം ഡാമുകള്‍ വരുത്തിവെച്ച ദുരന്തം;യുഎഇയുടെ സഹായം നിരസിച്ചത് ദൗര്‍ഭാഗ്യകരം'

By Web TeamFirst Published Aug 23, 2018, 2:50 PM IST
Highlights

കേരളത്തിന് അർഹമായ സഹായമാണ് യുഎഇ നല്‍കിയത്. അത് നിരസിച്ച നടപടി ദൗര്‍ഭാഗ്യകരമാണ്. മുൻവിധി വെടിഞ്ഞ് സഹായം സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മേധാ പട്കർ പറഞ്ഞു. 

തിരുവനന്തപുരം:സംസ്ഥാനത്തെ പ്രളയം ഡാമുകൾ വരുത്തി വെച്ച ദുരന്തമെന്ന് മേധാ പട്കർ. ഡാം മാനേജ്മെന്‍റില്‍ പാളിച്ച പറ്റി. വൈദ്യുതി ഉത്പാദനത്തിന് വേണ്ടി ഡാം ലോബികൾക്ക് മുന്നിൽ കീഴടങ്ങിയെന്നും മേധാ പട്കർ ആരോപിച്ചു. കേരളത്തിന് അർഹമായ സഹായമാണ് യുഎഇ നല്‍കിയതെന്നും എന്നാല്‍ നിരസിച്ച നടപടി ദൗര്‍ഭാഗ്യകരമെന്നും മേധാ പട്കര്‍ പറഞ്ഞു. മുൻവിധി വെടിഞ്ഞ് സഹായം സ്വീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം മേധാ പട്കർ പറഞ്ഞു. 

click me!