
ദില്ലി: അമിത്ഷായുടെ മകൻ ജയ്ഷാ നൽകിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെ മാധ്യമങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീം കോടതി. സ്വയം പോപ്പാണെന്ന് മാധ്യമങ്ങള്‍ ചിന്തിക്കരുതെന്നാണ് സുപ്രീം കോടതി വിമര്‍ശിച്ചത്.
ഭാവനയിൽ തോന്നുന്നതൊക്ക പറയാമെന്നാണ് ചില ഇലക്ട്രോണിക് മാധ്യമങ്ങൾ ചിന്തിക്കുന്നത്. വാര്‍ത്തകൾ നൽകുമ്പോൾ കടുതൽ ഉത്തരവാദിത്തം കാണിക്കാൻ മാധ്യമങ്ങൾക്ക് സാധിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക്മിശ്ര പറഞ്ഞു. സ്വയം പോപ്പാണെന്ന് മാധ്യമങ്ങൾ ധരിക്കരുത്. മാധ്യമ സ്വാതന്ത്ര്യത്തെ അംഗീകരക്കുന്നു. എന്നാൽ അത് ദുരുപയോഗം ചെയ്യാൻ മാധ്യമങ്ങൾ തന്നെ ശ്രമിക്കരുത്. തീര്‍ത്തും അടിസ്ഥാനരഹിതമായ റിപ്പോര്‍ട്ടുകളാണ് പലപ്പോഴും ടെലിവിഷൻ ചാനലുകളിലും ഓണ്‍ലൈനിലുമൊക്കെ വരുന്നതെന്ന മുന്നറിയിപ്പും സുപ്രീംകോടതി നൽകി.
അമിത്ഷായുടെ മകൻ ജയ്ഷാ നൽകിയ 100 കോടി രൂപ മാനനഷ്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഓണ്‍ലൈൻ വാര്‍ത്ത പോര്‍ട്ടൽ നൽകിയ ഹര്‍ജിയിലാണ് മാധ്യമങ്ങളുടെ സുപ്രീംകോടതി വിമര്‍ശിച്ചത്. ജയ്ഷായുടെ കമ്പനി 18 ലക്ഷം രൂപയുടെ വിറ്റുവരവിൽ നിന്ന് 80 കോടിരൂപയിലേക്ക് പെട്ടെന്ന് ഉയര്‍ന്നതിന് പിന്നിൽ വലിയ അഴിമതി നടന്നുവെന്നായിരുന്നു ഒരു ഓണ്‍ലൈൻ പോര്‍ട്ടൽ നൽകിയ റിപ്പോര്‍ട്ട്.
അതിനെതിരെയാണ് ജയ്ഷാ അഹമ്മദാബാദ് കോടതിയിൽ 100 കോടിരൂപയുടെ മാനനഷ്ട കേസ് നൽകിയത്. കേസിലെ ഹര്‍ജി ചീഫ് ജസ്റ്റിസ് കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ മാനനഷ്ടകേസിൽ തുടര്‍നടപടികളുമായി മുന്നോട്ടുപോകരുതെന്ന് മജിസ്ട്രേറ്റ് കോടതിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നൽകി. കേസ് പരിഗണിക്കുന്നത് ഏപ്രിൽ 12ലേക്ക് മാറ്റിവെച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam