കോടതികളിലെ മാധ്യമ വിലക്ക്: രാഷ്ട്രീയ ലക്ഷ്യം തിരിച്ചറിയണമെന്ന് ലോയേഴ്സ് യൂണിയൻ

Published : Nov 08, 2016, 01:50 AM ISTUpdated : Oct 04, 2018, 08:06 PM IST
കോടതികളിലെ മാധ്യമ വിലക്ക്: രാഷ്ട്രീയ ലക്ഷ്യം തിരിച്ചറിയണമെന്ന് ലോയേഴ്സ് യൂണിയൻ

Synopsis

കൊച്ചി: അഭിഭാഷകരും മാദ്ധ്യമങ്ങളുമായുള്ള സംഘർഷം മൂർച്ഛിപ്പിക്കുന്നതിന് പിന്നിലെ രാഷ്ട്രീയ ഗൂഢലക്ഷ്യം  തിരിച്ചറിയണമെന്ന് ആൾ ഇൻഡ്യാ ലോയേഴ്സ് യൂണിയൻ. കോടതികളിൽ മാദ്ധ്യമപ്രവർത്തകർക്ക് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം ഉണ്ട്.അത്  തടസ്സപ്പെടാതിരിക്കാൻ ലോയേഴ്സ് യൂണിയൻ അംഗങ്ങളായ  അഭിഭാഷകർ രംഗത്ത് വരണമെന്നും യൂണിയൻ സംസ്ഥാന സെക്രട്ടറി  ബി.രാജേന്ദ്രൻ അറിയിച്ചു.

അഭിഭാഷകരും മാധ്യമങ്ങളുമായുളള സംഘർഷം  വികാരതലത്തിലേക്ക് വളർത്തി തർക്കം പരിഹരിക്കാതിരിക്കാൻ ചില സ്ഥാപിത താൽപര്യക്കാർ ആസൂത്രിത നീക്കം നടത്തുകയാണെന്ന് ആൾ ഇൻഡ്യാ ലോയേഴ്സ് യൂണിയൻ  സംസ്‌ഥാന സെക്രട്ടറി ബി.രാജേന്ദ്രൻ  പ്രസ്താവനയിൽ പറഞ്ഞു. ഇത്തരത്തിലുള്ള നടപടികൾ നിയന്ത്രിക്കുവാൻ ലോയേഴ്‌സ് യൂണിയൻ പ്രവർത്തകർ മുൻകയ്യെടുക്കണം. ജുഡീഷ്യറിയുടേയും മാദ്ധ്യമങ്ങളുടേയും അകൽച്ച ഛിദ്രശക്തികൾ ദുരുപയോഗപ്പെടുത്തുന്നു. കേസ് നടപടികൾ റിപ്പോർട്ട് ചെയ്യാൻ മാദ്ധ്യമപ്രവർത്തകർക്ക് കോടതികളിൽ എത്തുന്നതിന് അവകാശമുണ്ട്.  വാർത്തകൾ നിഷ്പക്ഷമായി റിപ്പോർട്ട് ചെയ്യുവാൻ ബാധ്യതയുമുണ്ട്.

അഭിഭാഷകരിൽ ഒറ്റപ്പെട്ടുകാണുന്ന മൂല്യച്യുതി തടയുന്നതിന് മുതിർന്ന അഭിഭാഷകരും സംഘടനകളും മുൻകയ്യെടുക്കണം. കഴിഞ്ഞുപോയ സംഭവങ്ങൾ പോസ്റ്റുമോർട്ടം നടത്തി പ്രശ്‌നം സങ്കീർണ്ണമാക്കരുത്.ബന്ധപ്പെട്ട കോടതികളിലെ ന്യായാധിപർ മുൻകയ്യെടുത്ത് ഇരുകൂട്ടരുമായി ചർച്ചനടത്തി തുടർന്ന് പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കുവാൻ ശ്രദ്ധിക്കണം.ലോയേഴ്‌സ് യൂണിയൻ പ്രവർത്തകർ മുൻകയ്യെടുത്ത് വരും  ദിവസങ്ങളിൽ എല്ലാ കോടതികളിലും മാദ്ധ്യമപ്രവർത്തകർക്ക് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം തടസ്സപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും ബി.രാജേന്ദ്രൻ പ്രസ്താവനയിൽ അറിയിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കോൺഗ്രസ്സുമായുള്ള വിവാദങ്ങൾ തുടർന്നുകൊണ്ടുപോകാൻ താല്പര്യമില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖർ; 'തെറ്റുകൾ തിരുത്തിയാൽ എൻഡിഎയുമായി സഹകരിക്കും'
പാകിസ്ഥാന് വേണ്ടി ഇന്ത്യയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി, 2 പേർ കൂടി പിടിയിൽ