മാധ്യമങ്ങളോട് സംസാരിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് നിയന്ത്രണം

Published : Mar 24, 2017, 01:37 PM ISTUpdated : Oct 05, 2018, 03:53 AM IST
മാധ്യമങ്ങളോട് സംസാരിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് നിയന്ത്രണം

Synopsis

തിരുവനന്തപുരം: മാധ്യമങ്ങളോട് സംസാരിക്കാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് നിയന്ത്രണം. മുൻകൂർ അനുമതിയില്ലാതെ സർക്കാരിന്രെ നയങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ വഴി അഭിപ്രായ പ്രകടനം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നപടിയെടുക്കുമെന്ന് ഭരണപരിഷ്ക്കാര വകുപ്പ് സെക്രട്ടറി സർക്കുലർ ഇറക്കി, സർക്കാർ ഉദ്യോഗസ്ഥരുടെ പെരുമാന ചട്ടം അനുസരിച്ച് സർക്കാർ നയങ്ങള്‍ക്കെതിരെ പരസ്യപ്രതികരണം നടത്തുന്ന ചട്ടലംഘനമാണ്. 

മുൻകൂ‍ർ അനുമതിയില്ലാതെ സർക്കാർ നയങ്ങള്‍ക്കെതിരെ മാധ്യമങ്ങളിലൂടെയോ പൊതുവേദികളിലോ അഭിപ്രയ പ്രകടനം നടത്തന്നതോ ചർച്ചളിൽ പങ്കെടുക്കുന്നതോടെ തെറ്റാണെന്ന് ചൂണ്ടികാട്ടി നേരെത്തേ തന്നെ സർക്കുലർ ഇറക്കിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥർ വ്യാപകമായി ഈ തീരുമാനം ലംഘിക്കുന്നതിന്‍റെ അടിസ്ഥാനത്തിൽ കർശന നിർദ്ദേശങ്ങളുമായി ഭരണപരിഷ്ക്കര വകുപ്പ സെക്രട്ടറി സത്യജിത്ത രാജൻ സർക്കുലർ ഇറക്കിയത്. 

മുൻ കൂർ അനുമതിയില്ലാ ഉദ്യോഗസ്ഥർ ദൃശ്യ-ശ്രവ്യ -സമൂഹ മാധ്യമങ്ങളിൽ സർക്കാർനയങ്ങള്‍ക്കെതിരെ അഭിപ്രായം പ്രകടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെടുകയോ പരാതി ലഭിക്കുകയോ ചെയതാൽ കർശന നടപടി സ്വീകരിക്കും. ഇത്തരം ചട്ടലംഘനം നടത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാതിരിക്കുന്നതും ഗുരുതരപിഴയായി കാണുമെന്ന് സർക്കുലറിൽ പറയുന്നു. 

കേരള അഡ്മമനിസ്ട്രേറ്റീവ് സർവ്വീസ് രൂപീകരണത്തിനശേഷം സർക്കാരിനെ വിമർശനവുമായി സെക്രട്ടറിയേറ്റിലെ ഭരണ-പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തിയിരുന്നു. സമരത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിന പിന്നാലെയാണ് അഭിപ്രയപ്രകടനങ്ങള്‍ക്കും സർക്കാ‍ർ നിയന്ത്രമേര്‍പ്പെടുത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുഎസിൽ ഇന്ത്യൻ വംശജനായ വിദ്യാർത്ഥി അറസ്റ്റിൽ; ഒരു ലക്ഷം ഡോളർ ബോണ്ട് ചുമത്തി; സ്വന്തം വീടിന് തീവെക്കാൻ ശ്രമിച്ചെന്ന് കേസ്
മുഖ്യമന്ത്രിയുടെയും പോറ്റിയുടെയും ഫോട്ടോ വക്രീകരിച്ച് പ്രചരിപ്പിച്ച കേസ്: കോൺ​ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ കസ്റ്റഡിയിൽ