വഞ്ചിയൂര്‍ കോടതിയില്‍ അടച്ചിട്ട മീഡിയാ റൂം തുറക്കാന്‍ തീരുമാനം

By Web DeskFirst Published Jul 22, 2016, 9:22 AM IST
Highlights

തിരുവനന്തപുരം: ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയില്‍ തലസ്ഥാനത്ത്  മാധ്യമ പ്രവര്‍ത്തകരെയും അഭിഭാഷകരെയും ഉപ്പെടുത്തി സ്ഥിരം സമിതി രൂപീകരിക്കാന്‍ തീരുമാനം. വഞ്ചിയൂര്‍ കോടതിയില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി ജഡ്ജിമാരുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം.അതേസമയം എറണാകുളം പ്രസ്‌ക്ലബ്ബിലേക്ക് മാര്‍ച്ച് നടത്തിയ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ അസഭ്യം വിളിച്ചു. തൃശൂര്‍ കോടതിക്ക് മുന്നില്‍ അഭിഭാഷകര്‍ പത്രങ്ങള്‍ കത്തിച്ചു.വഞ്ചിയൂര്‍ കോടതിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍  കുറിച്ച് അന്വേഷിക്കാനെത്തിയ ഹൈക്കോടതി ജഡ്ജിമാര്‍ തലസ്ഥാനത്ത് തെളിവെടുപ്പ് തുടരുന്നു എറണാകുളം പ്രസ്‌ക്ലബ്ബിലേക്ക് മാര്‍ച്ച് നടത്തിയ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ അസഭ്യം വിളിച്ചു. തൃശൂര്‍ കോടതിക്ക് മുന്നില്‍ അഭിഭാഷകര്‍ പത്രങ്ങള്‍ കത്തിച്ചു.

വഞ്ചിയൂര്‍  കോടതിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സംഭവം അന്വേഷിക്കാനാണ് ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജിമാര്‍ തലസ്ഥാനത്തെത്തിയത്. തുടര്‍ന്നുണ്ടാക്കിയ തീരുമാനങ്ങള്‍ ഇങ്ങനെയാണ്. കോടതിയില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം അനുവദിക്കും അതിനായി ജില്ലാ ജഡ്ജി അധ്യക്ഷയായി മീഡിയാ റിലേഷന്‍ കമ്മിറ്റി രൂപീകരിക്കും. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും അടങ്ങുന്നതാണ് കമ്മിറ്റി. കഴിഞ്ഞ ദിവസം അടച്ച മീഡിയാ റൂം ഉടന്‍ തുറന്ന് നല്‍കുമെന്ന ഉറപ്പ് കിട്ടിയതായി പ്രസ് ക്‌ളബ് പ്രസിഡന്റ് അറിയിച്ചു.

ഹൈക്കോടതിയിലെ മുതിര്‍ന്ന് ജഡ്ജിമാരായ ജസ്റ്റിസ് പിഎന്‍ രവീന്ദ്രനും ജസ്റ്റിസ് പിആര്‍ രാമചന്ദ്രമേനോനും ജില്ലാ ജഡ്ജ് വി ഷര്‍സിയുമടങ്ങുന്ന സംഘമാണ് മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് തെളിവെടുത്ത്.   സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നിര്‍ദ്ദേശപ്രകാരമാണ് ജഡ്ജിമാരുടെ സംഘമെത്തിയത്. ഇതിനിടെ എറണാകുളത്ത് പ്രസ് ക്‌ളബിലേക്ക് പ്രകടനം നടത്തിയ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തി.

തൃശൂര്‍ കോടതിക്ക് മുന്നില്‍ പത്രങ്ങള്‍ അഭിഭാഷകര്‍ പത്രങ്ങള്‍ കത്തിച്ചു.
കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയിലെത്തിയ അഭിഭാഷകനെ കോടതി ഭഹിഷ്‌കരിക്കുന്ന അഭിഭാഷക സംഘം  പുറത്താക്കി.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അതിക്രമം തടയുന്നതില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയരായിപ്പോയെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ കുറ്റപ്പെടുത്തി.  

click me!