ഗുജറാത്തിലെ ദലിത് ആക്രമണം:  17 പേരെ അറസ്റ്റ് ചെയ്തു

By Web DeskFirst Published Jul 22, 2016, 9:16 AM IST
Highlights

അഹമ്മദാബാദ്: ഗുജറാത്തില്‍ ദലിതര്‍ക്കെതിരായ ആക്രമണത്തില്‍ 17 പേരെ അറസ്റ്റ് ചെയ്തു. അസ്വസ്ഥരായ ദളിതര്‍ ബിജെപിയെ പാഠം പഠിപ്പിക്കുമെന്ന് ഗുജറാത്തിലെത്തിയ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാള്‍ പറഞ്ഞു.  .

ഗുജറാത്തില്‍ ചത്തപശുവിന്റെ തോലെടുക്കുകയായിരുന്ന ദളിത് യുവാക്കളെ വാഹനത്തില്‍ കെട്ടിയിട്ട് തല്ലിയ സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധമാണ് ഉണ്ടായത് സംഭവത്തില്‍ ഇതുവരെ 17 പേരെ അറസ്റ്റ് ചെയ്തു, ഉനയിലെ സംഭവത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌റിവാള്‍ സന്ദര്‍ശിച്ചു. ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനെ അതിരൂക്ഷമായാണ് കെജ്രിവാള്‍ വിമര്‍ശിച്ചത്.

ഇപ്പോഴത്തെ അറസ്റ്റ് കണ്ണില്‍പ്പൊടിയിടാനാണെന്നും അദ്ദേഹം ആരോപിച്ചു. ഇതിനിടെ ദളിതര്‍ക്ക് പിന്തുണയുമായി മുസ്ലീംയുവജനസംഘടനകളും രംഗത്തെത്തി. ഗോരക്ഷാസമിതികള്‍ നിരോധിക്കണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു.  സംഭവസ്ഥലം ഇന്നലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചിരുന്നു. 

click me!