ഗുജറാത്തിൽ ദളിതർക്തെിരായ അതിക്രമങ്ങൾ 5 മടങ്ങ് വർദ്ധിച്ചു

By Web DeskFirst Published Jul 22, 2016, 9:13 AM IST
Highlights

ന്യൂ‍ല്‍ഹി: ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ദളിതർക്തെിരായ അതിക്രമങ്ങളില്‍ വന്‍വര്‍ദ്ധനവെന്ന്  ദേശീയപട്ടികജാതി പട്ടികവർഗകമ്മീഷൻ റിപ്പോര്‍ട്ട്. ഗുജറാത്തില്‍ അഞ്ച് മടങ്ങും ഛത്തീസ്ഗഡിൽ മൂന്ന് മടങ്ങും വർദ്ധിച്ചതായാണ് കമ്മീഷന്‍റെ കണക്കുകള്‍ പറയുന്നത്.

കേന്ദ്രസാമൂഹികനീതി മന്ത്രി താവർ ചന്ദ ഗലോട്ട് പങ്കെടുത്ത യോഗത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ദേശീയപട്ടികജാതി പട്ടികവർഗ്ഗകമ്മീഷൻ പുറത്ത് വിട്ടത്. ബിജെപി തുടർച്ചയായി ഭരിക്കുന്ന ഗുജറാത്തിൽ കഴിഞ്ഞ വർഷം ദളിതർക്തെിരായ അതിക്രമക്കേസുകൾ രജിസ്റ്റർ ചെയ്തത് 6,655 കേസുകള്‍. 2014ൽ ഇത് 1,130 എണ്ണമായിരുന്നു. അതായത് അ‍ഞ്ച് മടങ്ങ് വർദ്ധന. ഗുജറാത്തില്‍ ഒരുലക്ഷം ദളിത് ജനസംഖ്യയില്‍ 163 പേർ അതിക്രമങ്ങൾക്ക് ഇരയാകുന്നുവെന്ന് ചുരുക്കം.

2014ല്‍ 1,160 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ഛത്തീസ്ഗഡിൽ  2015ല്‍ 3000ലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ദളിത് അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ ഉത്തര്‍പ്രദേശിലാണ്. 8,946 കേസുകളാണ് 2015ല്‍ രജിസ്റ്റര്‍ ചെയ്തത്. ഗുജറാത്തിലും ഛത്തീസ്ഗഡിലും അതിക്രമങ്ങളില്‍ പെട്ടെന്നുണ്ടായ വര്‍ധന ആശങ്കാകുലമാണെന്ന് കമ്മിഷന്‍ വിലയിരുത്തി.

രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ അത്രിക്രമം തടയുന്നതിന് പ്രത്യേകശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്നും കമ്മിഷന്‍ വ്യക്തമാക്കി.

ഇതിനിടെ ഗുജറാത്തിൽ ദളിത് യുവാക്കളെ മർദ്ദിച്ച ഉനയിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്റിവാൾ സന്ദർശിച്ചു. ഇങ്ങനെ കൂടുതൽ നാൾ തുടരാന്‍ കഴിയില്ലെന്നും മുകളിലൊരാൾ കാണുന്നുണ്ടെന്നും  അസ്വസ്ഥരായ ദളിതർ ബിജെപിയെ പാഠം പഠിപ്പിക്കുമെന്നും കെജ്റിവാൾ പറഞ്ഞു.

 

 

click me!