
മസ്കറ്റ്: 2018 ജനുവരി മുതല്‍ ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രാബല്യത്തില്‍ വരുമെന്ന് ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്. പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക കമ്മറ്റി രൂപികരിക്കും. ഒമാനിലെ,സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ-ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി -നടപ്പിലാക്കുന്നതിന്റയെ മേല്‍നോട്ടത്തിനായി/ഇന്‍ഷുറന്‍സ് കമ്പനികള്‍ , ആരോഗ്യ പരിചരണ കേന്ദ്രങ്ങള്‍, ഔഷധശാലകള്‍, സ്വകാര്യ കമ്പനികള്‍ എന്നിവയുടെ പ്രതിനിധികളെ ഉള്‍പെടുത്തി, ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തില്‍-പ്രത്യേക കമ്മറ്റി രൂപീകരിക്കുമെന്ന്-വൈസ് പ്രസിഡന്റ് റിദ ജുമാ മൊഹമ്മദ് അലി വ്യക്തമാക്കി.
ഇന്‍ഷുറന്‍സ് പ്രീമിയം ഉള്‍പെടെയുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ രൂപീകരിക്കപെടുന്ന കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.ഒമാനില്‍ സ്വകാര്യാ മേഖലയിലും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നതോടു കൂടി, രാജ്യത്തെ ആരോഗ്യ മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ക്കും വികസനങ്ങള്‍ക്കും വഴി തുറക്കുമെന്നും വിലയിരുത്തപെടുന്നു.
ഒമാന്‍ തൊഴില്‍ നിയമത്തിലെ മുപ്പത്തി മൂന്നാം വകുപ്പിന്‍ പ്രകാരമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സ്വദേശികള്‍ക്കും വിദേശികള്‍ക്കും നിര്‍ബന്ധമാക്കിക്കൊണ്ടുള്ള മന്ത്രാലയത്തിന്റെ തീരുമാനം എല്ലാ തൊഴില്‍ ഉടമകളും ജീവനക്കാര്‍ക്ക് നടപ്പിലാക്കണമെന്നും ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആവശ്യപെട്ടിട്ടുണ്ട്. ഇതര ജിസിസി രാജ്യങ്ങളില്‍ സ്വകാര്യ മേഖലയില്‍ ആരോഗ്യ ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമാണെങ്കിലും ഒമാനില്‍ ഇതുവരെയും നിര്‍ബന്ധമായിരുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam