
മെഡിറ്ററേനിയന്‍ കടലില്‍ കുടിയേറ്റക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി 150ഓളം പേര്‍ മരിച്ചതായി സംശയം. ലിബിയയില്‍ നിന്ന് ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിച്ച അഭയാര്‍ത്ഥികള്‍ സഞ്ചരിച്ചാണ് ബോട്ടാണ് മുങ്ങിയത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഇറ്റലിയിലേയ്ക്ക് 2017വര്‍ഷത്തില്‍ മാത്രം 21,000ല്‍ അധികം അഭയാര്‍ഥികള്‍ എത്തിയതായാണ് രാജ്യാന്തര അഭയാര്‍ഥി സംഘടനയുടെ (ഐഒഎം) കണക്ക്. അതീവ ദുഷ്‌കരമായ കടല്‍ യാത്രകളില്‍ അറുനൂറോളം പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഇറ്റലിയില്‍ എത്തിയത് 19,0000 അഭയാര്‍ഥികളാണ്. അതേസമയം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ 4000ല്‍ അധികം അഭയാര്‍ഥികള്‍ക്ക് മെഡിറ്ററേനിയന്‍ കടല്‍ വഴിയുള്ള യാത്രയില്‍ ജീവന്‍ നഷ്ടമായെന്നാണ് വിവിധ രാജ്യാന്തര സംഘടനകളുടെ കണക്കുകള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam