മോദിക്ക് വീണ്ടും ക്ഷേത്രം; പുതിയ ക്ഷേത്രത്തിന് പ്രത്യേകതകളേറെ

Web Desk |  
Published : Oct 03, 2017, 11:57 AM ISTUpdated : Oct 05, 2018, 01:27 AM IST
മോദിക്ക് വീണ്ടും ക്ഷേത്രം; പുതിയ ക്ഷേത്രത്തിന് പ്രത്യേകതകളേറെ

Synopsis

മീററ്റ്:  പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മീററ്റില്‍ വീണ്ടും ക്ഷേത്രമൊരുങ്ങുന്നു. രാജ്‌കോട്ടില്‍ ക്ഷേത്രം നിര്‍മിച്ചതിന് പിന്നാലെയാണ് വീണ്ടും മീററ്റിലെ സര്‍ദാനയില്‍ ക്ഷേത്രമൊരുങ്ങുന്നത്. മോദി ഭക്തനായ റിട്ട. ജലവകുപ്പ് ഉദ്യോഗസ്ഥനായ ജെ പി സിംഗാണ് ക്ഷേത്രം നിര്‍മിക്കുന്നത്. 100 അടിയുള്ള വിഗ്രഹമായിരിക്കും ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുകയെന്ന് ഇദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

 മോദി തങ്ങള്‍ക്ക് ദൈവമാണ് അദ്ദേഹത്തിന്‍റെ  പ്രവൃത്തിയില്‍ തങ്ങള്‍ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിനായി ക്ഷേത്രം പണിയുന്നത്. ഇതിനായി അഞ്ച് ഏക്കര്‍ സ്ഥലം സര്‍ദാനയില്‍  സിംഗ് വാങ്ങിയിട്ടുണ്ടെന്നും സിംഗ് വ്യക്തമാക്കി. ഒക്ടോബര്‍ 23ന് ബിജെപി പ്രസിഡണ്ട് അമിത് ഷാ ക്ഷേത്രത്തിന്റെ തറക്കല്ലിടും.

 താന്‍ സ്വരൂപിച്ച പണത്തെ സംബന്ധിച്ചിടത്തോളം തനിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സംഭാവനയാണ് മോദി ക്ഷേത്ര നിര്‍മാണം. 20 ലക്ഷം രൂപയാണ് ക്ഷേത്രനിര്‍മാണത്തിനായി കണ്ടെത്തിയിരിക്കുന്നത്. ബാക്കിയുള്ള തുക മോദി വിശ്വാസികളുമായി ചര്‍ച്ച ചെയ്ത് സ്വരൂപിക്കുമെന്നും ഇദ്ദേഹം അറിയിച്ചു.  മീററ്റിലെ ടൂറിസം സാധ്യതയും കണക്കിലെടുത്താണ് ക്ഷേത്ര നിര്‍മാണം. 30 വര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തിന് ശേഷം പാവപ്പെട്ടവരുടെ ക്ഷേമത്തിനായി താന്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തീവ്രത 7.0, പ്രഭവ കേന്ദ്രം യിലാൻ; തായ്‌വാനിൽ വൻ ഭൂചലനം
മറ്റത്തൂരിൽ കൂട്ട നടപടിയുമായി കോണ്‍ഗ്രസ്, ബിജെപി പാളയത്തിലെത്തിയ എട്ട് പേര്‍ ഉള്‍പ്പെടെ പത്തുപേരെ പുറത്താക്കി, ചൊവ്വന്നൂരിലും നടപടി