വന്‍ തൊഴിലവസരങ്ങളുമായി ആലപ്പുഴയില്‍ മെഗാ തൊഴില്‍മേള

By Web DeskFirst Published Mar 3, 2017, 7:40 AM IST
Highlights

മുപ്പതില്‍പ്പരം കമ്പനികള്‍ പങ്കെടുക്കുന്ന മെഗാ തൊഴില്‍മേളയില്‍ രണ്ടായിരത്തിലധികം തൊഴില്‍ അവസരങ്ങള്‍ നല്‍കുവാന്‍ സാധിക്കുമെന്നാണ് എംപ്ലോയബിലിറ്റി സെന്റര്‍ പ്രതീക്ഷിക്കുന്നത്. മാര്‍ച്ച് 11 ന് രാവിലെ 8 മുതല്‍ വൈകിട്ട് അഞ്ചു വരെ പുന്നപ്ര കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് മാനേജ്‌മെന്റിലാണ് തൊഴില്‍മേള നടക്കുന്നത്. നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 

ഐ.ടി ഹോസ്പിറ്റല്‍, വിപണനമേഖല, ബി പി ഒ, ഓട്ടോ മൊബൈല്‍സ് ടെലികോം, ഇലക്‌ട്രോണിക്‌സ് മേഖലകളിലടക്കം പ്രമുഖരായ മുപ്പതിലധികം സ്വകാര്യ കമ്പനികളാണ് തൊഴില്‍ നല്‍കുവാനായി മേളയില്‍ എത്തുന്നത്. ഇതിനോടകംതന്നെ എംപ്ലോയബിലിറ്റി സെന്റര്‍ ഒട്ടനവധി ജോബ് ഡ്രൈവുകള്‍ നടത്തുകയും നിരവധി ഉദ്യോഗാര്‍ത്ഥികളെ ജോലിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബി ടെക്, ബി ഇ, സോഫ്റ്റ്‌വെയര്‍ ട്രെയിനീസ്, ബിസിനസ്സ് ഡെവലപ്‌മെന്റ്, ഐ ഒ എസ് ഡെവലപ്പര്‍, പി എച്ച് പി ഡെവലപ്പര്‍, ജാവാ ഡെവലപ്പര്‍, ആന്റോയിഡ് ഡെവലപ്പര്‍, ബി ഫാം, മാനേജ്‌മെന്റ് പ്രൊഫഷനലുകള്‍, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, വീഡിയോഗ്രാഫര്‍, ആ.ബം ഡിസൈനര്‍, പാരാമെഡിക്കല്‍, ഡ്രൈവര്‍ തുടങ്ങിയ വിവിധ ഒഴിവുകളിലേക്കും ഐ ടി ഐ, ഐ ടി സി പ്ലസ് ടു, ബിരുദ യോഗ്യതകളുളളവര്‍ക്കും അവസരങ്ങള്‍ ഏറെയുണ്ട്. മേളയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ കുറഞ്ഞത് നാല് സെറ്റ് ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും കൈയ്യില്‍ കരുതേണ്ടതാണ്. മിനിമം പ്ലസ് ടു പാസ്സായ 35 വയസ്സില്‍ താഴെയുളള ഏതൊരു ഉദ്യോഗാര്‍ത്ഥിക്കും ഐ ഡി പ്രൂഫിന്റെ കോപ്പിയും 250/- രൂപയും കൊടുത്ത് എംപ്ലോയബിലിറ്റി സെന്ററി. രജിസ്റ്റര്‍ ചെയ്യാം. ആലപ്പുഴ മിനി സിവി. സ്റ്റേഷനിലാണ് എംപ്ലോയബിലിറ്റി സെന്റര്‍ സ്ഥിതി ചെയ്യുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് തുടര്‍ന്നുളള തൊഴില്‍ വിവരങ്ങളും അഭിമുഖത്തെ സംബന്ധിച്ച വിവരങ്ങളും എസ് എം എസ് ആയി ലഭിക്കുന്നതാണ്. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് മെഗാ തൊഴില്‍ മേള നടക്കുന്ന ദിവസം സ്‌പോട്ട് രജിസ്‌ട്രേഷന് അവസരം ഒരുക്കുന്നതാണ്.

click me!