10:33 PM (IST) Mar 15

Malayalam news liveസിപിഎം ബഹുജന റാലിയെ തള്ളി ജി സുധാകരൻ; ആളെ കൂട്ടാനായില്ലെന്ന് വിമർശനം

പറവൂരിൽ സിപിഎം നടത്തിയ ബഹുജന റാലിയെ തള്ളി ജി സുധാകരൻ. തനിക്കെതിരെ സംഘടിപ്പിച്ച പരിപാടിയിൽ ആളെ കൂട്ടാനായില്ലെന്നാണ് വിമർശനം.

Read Full Story
09:21 PM (IST) Mar 15

Malayalam news liveശബരിമല സ്വർണക്കൊള്ള - എ പത്മകുമാറിനെ മണ്ഡലം കൺവീനർ സ്ഥാനത്തുനിന്ന് നീക്കി; നടപടി സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം

ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ‌‌‌എ പത്മകുമാറിനെ മണ്ഡലം കൺവീനർ സ്ഥാനത്തുനിന്ന് നീക്കി. ആറന്മുള മണ്ഡലം എൽഡിഎഫ് കൺവീനറായിരുന്നു. ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കാനാണ് സാധ്യത.

Read Full Story
08:35 PM (IST) Mar 15

Malayalam news liveകരയെ പുഴ 'വിഴുങ്ങുന്നു'; ആശങ്കയോടെ കുറ്റ്യാടി പുഴയോര നിവാസികള്‍

പുഴയിലേക്ക് കര ഭാഗം അനുദിനമെന്നോണം ഇടിയാന്‍ തുടങ്ങിയതോടെ ആശങ്കയില്‍ ഒരു ഗ്രാമം. കോഴിക്കോട് കുറ്റ്യാടി പുഴയോരത്താണ് കരഭാഗം പുഴയിലേക്ക് ഇടിയുന്നത്

Read Full Story
08:29 PM (IST) Mar 15

Malayalam news liveഅങ്കത്തട്ട് ഒരുങ്ങി, കേരളത്തിലെ 14 ജില്ലകളിൽ എന്ത് സംഭവിക്കും? ഇക്കുറി വീറും വാശിയും കനക്കും; അധികാര കസേരയുടെ വിധി കുറിക്കാൻ 25 നാൾ മാത്രം

കേരള നിയമസഭാ തെരഞ്ഞെടുപ്പിന് 25 നാൾ മാത്രം ശേഷിക്കെ മുന്നണികൾ കച്ചമുറുക്കി. തുടർഭരണം ലക്ഷ്യമിട്ട് എൽഡിഎഫും, തിരിച്ചുവരവ് പ്രതീക്ഷിച്ച് യുഡിഎഫും, അട്ടിമറി സ്വപ്നം കണ്ട് എൻഡിഎയും കളത്തിലിറങ്ങുമ്പോൾ 14 ജില്ലകളിലെയും രാഷ്ട്രീയ സാഹചര്യം അറിയാം

Read Full Story
08:18 PM (IST) Mar 15

Malayalam news liveകരൂർ ദുരന്തം - നടൻ വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി; സിബിഐക്ക് മുന്നിൽ ഹാജരാകുന്നത് മൂന്നാം തവണ

കരൂർ ദുരന്തത്തിൽ വിജയ്‍യുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. രാവിലെ പത്തരയോടെ ദില്ലിയിലെ സിബിഐ ആസ്ഥാനത്ത് ആരംഭിച്ച ചോദ്യം ചെയ്യൽ 7 മണിക്കൂർ നീണ്ടു.

Read Full Story
08:15 PM (IST) Mar 15

Malayalam news liveപരിശോധനയിൽ തെളിഞ്ഞത് അധ്യാപകൻ പറ്റിച്ച പണി, തട്ടിയത് 15 ലക്ഷം രൂപ; മുക്കുപണ്ടം പണയം വെച്ച് മുങ്ങിയ അധ്യാപകനായ് തെരച്ചിൽ

മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ അധ്യാപകനായ് അന്വേഷണം ഊർജിതമാക്കി പൊലീസ്. വെളുത്ത മണൽ സരസ്വതി വിലാസം യുപി സ്കൂൾ അധ്യാപകൻ ദിലീപ് കുമാർ ആണ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയത്

Read Full Story
08:04 PM (IST) Mar 15

Malayalam news liveബെംഗളൂരുവിലെ 23കാരിയുടെ മരണം; ഭർത്താവ് കൊന്ന് കെട്ടിത്തൂക്കിയെന്ന് ബന്ധുക്കളുടെ പരാതി, അന്വേഷണം ആരംഭിച്ച് പൊലീസ്

ബെംഗളൂരുവിൽ 23കാരിയായ യുവതിയെ ഭർത്താവ് കൊന്ന് കെട്ടിത്തൂക്കി എന്ന് പരാതി. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Read Full Story
07:20 PM (IST) Mar 15

Malayalam news live'ഇറാനെ കുടുക്കാൻ വ്യാജ ആക്രമണ പദ്ധതി, 9/11 മാതൃകയിൽ ഭീകരവാദ ആക്രമണ സാധ്യത'; ഇറാൻ സുരക്ഷ കൗൺസിൽ മേധാവി അലി ലറിജാനി

ഇറാനെ കുടുക്കാൻ വ്യാജ ആക്രമണ പദ്ധതി ഒരുങ്ങുന്നു എന്ന് ഇറാൻ സുരക്ഷ കൗൺസിൽ മേധാവി അലി ലറിജാനി. 9/11 മാതൃകയിൽ ഭീകരവാദ ആക്രമണ പദ്ധതിയാണ് ഒരുങ്ങുന്നതെന്ന് വിശദീകരണം

Read Full Story
06:49 PM (IST) Mar 15

Malayalam news live`മരിച്ചാലും കോൺ​ഗ്രസ് വിടില്ല', പറഞ്ഞതിന്റെ രണ്ടാം നാൾ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപനം; ബാബു ദിവാകരൻ കുന്നത്തുനാട്ടിൽ മത്സരിക്കും

കോൺ​ഗ്രസിൽ നിന്ന് രാജിവെച്ച ബാബു ദിവാകരൻ എൻഡിഎ സ്ഥാനാർത്ഥിയാകും. കുന്നത്തുനാട്ടിലാണ് മത്സരിക്കുക. മുൻ ഡിസിസി ജനറൽ സെക്രട്ടറിയാണ് ബാബു

Read Full Story
06:43 PM (IST) Mar 15

Malayalam news live26 ദിവസത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറും, കേരളത്തിലെ ഇടത് ദുർഭരണം അവസാനിക്കും; 2 ദിവസത്തിൽ സ്ഥാനാർഥി പ്രഖ്യാപനമെന്നും കെസി വേണുഗോപാൽ

26 ദിവസത്തിനുള്ളിൽ കേരളത്തിലെ ഇടത് ദുർഭരണം അവസാനിപ്പിച്ച് യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. കോൺഗ്രസ് സ്ഥാനാർഥി പട്ടിക രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. സീറ്റ് വിഭജന ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും അതൃപ്തിയുള്ള നേതാക്കളുമായി സംസാരിക്കുമെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
Read Full Story
06:40 PM (IST) Mar 15

Malayalam news live'എത്തിയത് അച്ഛന്‍റെ അനുഗ്രഹം തേടി', കരുണാകരന്‍റെ സ്മൃതീ മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി മുരളീധരൻ, 'വട്ടിയൂർക്കാവിൽ മത്സരം സിപിഎമ്മും കോണ്‍ഗ്രസും തമ്മിൽ'

മുരളീ മന്ദിരത്തിൽ കെ കരുണാകരന്‍റെ സ്മൃതീ മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കെ മുരളീധരൻ. അച്ഛന്‍റെ ആത്മാവിന്‍റെ അനുഗ്രഹം തേടിയെത്തിയതാണെന്ന് പ്രതികരണം

Read Full Story
06:20 PM (IST) Mar 15

Malayalam news liveമൂന്നാം തുടർ ഭരണം ഉറപ്പ്, 100 സീറ്റ് നേടുമെന്ന യുഡിഎഫ് അവകാശവാദത്തെയും പരിഹസിച്ച് എൽഡിഎഫ് കൺവീനർ; 'അവർക്ക് എന്തും പറയാമല്ലോ'

കേരളത്തിൽ മൂന്നാം തവണയും എൽഡിഎഫ് അധികാരത്തിൽ എത്തുമെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 100 സീറ്റ് നേടുമെന്ന യുഡിഎഫ് അവകാശവാദത്തെ പരിഹസിച്ച അദ്ദേഹം, ഘടകകക്ഷികളുമായുള്ള സീറ്റ് ചർച്ചകൾ സ്വാഭാവികമാണെന്നും വ്യക്തമാക്കി

Read Full Story
06:15 PM (IST) Mar 15

Malayalam news liveസ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി റിയാസ്, 'ഉയർന്ന ഭൂരിപക്ഷത്തിൽ ജയിക്കും, എല്ലാ മണ്ഡലങ്ങളിലും നടക്കുന്നത് ഗ്ലാമർ പോരാട്ടം'

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ബേപ്പൂരിൽ 2021 നേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും കോഴിക്കോട് ജില്ലയിൽ 13 സീറ്റും നേടും എന്ന് പ്രതികരണം

Read Full Story
06:10 PM (IST) Mar 15

Malayalam news live24 മണിക്കൂറിൽ സ്ഥാനാർഥി പ്രഖ്യാപനം, പുതുയുഗ പിറവിക്കായി കേരളം വിധിയെഴുതും, ടീം യുഡിഎഫ് നൂറിലധികം സീറ്റ് നേടി അധികാരത്തിലെത്തും - സതീശൻ

യുഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം 24 മണിക്കൂറിനകം ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. നൂറിലധികം സീറ്റുകൾ നേടി ടീം യുഡിഎഫ് അധികാരത്തിലെത്തുമെന്നും, സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായതായും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു

Read Full Story
05:51 PM (IST) Mar 15

Malayalam news liveഇന്‍ഡക്ഷന്‍ കുക്കറിന് വന്‍ ഡിമാന്‍റ്, നഗര പ്രദേശങ്ങളിൽ കൂടുതല്‍ ആവശ്യക്കാര്‍; വിറക് വിപണിയും സജീവം

പാചകവാതകക്ഷാമത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്‍ഡക്ഷന്‍ കുക്കറിന് വിപണയില്‍ വന്‍ ഡിമാന്‍റ്. ഹോം അപ്ലയന്‍സ് ഷോപ്പുകളില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്

Read Full Story
05:28 PM (IST) Mar 15

Malayalam news liveപന്തളം കൊട്ടാരം ഭാരവാഹികളെ കണ്ട് ബിനോയ് വിശ്വവും സിപിഐ നേതാക്കളും; സന്ദർശനം യുവതീ പ്രവേശനത്തിലെ സർക്കാർ നിലപാട് മാറ്റത്തിന് പിന്നാലെ

പന്തളം കൊട്ടാരം ഭാരവാഹികളെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നേതാക്കളും സന്ദർശിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് കൊട്ടാരത്തിൽ എത്തിയത്.

Read Full Story
05:20 PM (IST) Mar 15

Malayalam news liveഅങ്കം കുറിച്ച് കേരളം, സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ധർമ്മടത്ത് പിണറായി തന്നെ

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ​ഗോവിന്ദൻ. 75 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയും ബാക്കി മണ്ഡലങ്ങളിലെ സ്വതന്ത്ര സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു.

Read Full Story
05:04 PM (IST) Mar 15

Malayalam news live'തിരഞ്ഞെടുപ്പിനു വേണ്ടിയാണോ ഈ യൂടേൺ?', ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ നിലപാട് മയപ്പെടുത്തിയതിൽ പ്രതികരണവുമായി രാജിവ് ചന്ദ്രശേഖർ

ശബരിമല യുവതി പ്രവേശനത്തിൽ സർക്കാർ നിലപാട് മയപ്പെടുത്തിയതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ

Read Full Story
04:55 PM (IST) Mar 15

Malayalam news liveഅതിവേ​ഗം സിപിഐ, തെരഞ്ഞെടുപ്പ് തീയതിക്ക് പിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, നാല് മന്ത്രിമാരും കളത്തിൽ

സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെരഞ്ഞെടുപ്പ് തീയതിക്ക് പിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയായിരുന്നു.

Read Full Story
04:22 PM (IST) Mar 15

Malayalam news liveകേരളത്തിൽ 100 വയസിന് മുകളിൽ 1571 വോട്ടർമാർ, മൊത്തം 2.70 കോടി വോട്ടർമാർ, 30471 പോളിംഗ് സ്റ്റേഷനുകൾ; തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നു

കേരളമടക്കം 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാനങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായെന്നും, കേരളത്തിൽ 2.70 കോടി വോട്ടർമാരുണ്ടെന്നും കമ്മീഷൻ അറിയിച്ചു. സുതാര്യവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി

Read Full Story