
ലണ്ടന്‍: ഇന്ന് വൈകീട്ട് നടക്കാനിരിക്കുന്ന ബ്രിട്ടീഷ് രാജകുമാരൻ ഹാരിയും മേഗൻ മാർക്കിളുമായുള്ള വിവാഹത്തിന് ഒരുങ്ങിയിരിക്കുകയാണ് ബ്രിട്ടീഷ് നഗരം. വിവാഹത്തിനായി വധു വിൻഡ്സർ കാസിലിലേക്ക് പുറപ്പെട്ടു.
ഇന്ത്യൻ സമയം 4.30 ഓടെ ചടങ്ങുകൾ തുടങ്ങും. പതിനഞ്ചാം നൂറ്റാണ്ടിൽപണിത വിൻഡ്സർ കൊട്ടാരവളപ്പിലെ സെന്റ് ജോർജ് പള്ളിയിലാണ് വിവാഹം. വാരാന്ത്യങ്ങൾ തെരഞ്ഞെടുക്കാത്ത രാജകീയവിവാഹങ്ങളുടെ പതിവ് തെറ്റിച്ചാണ് ഹാരിയും മേഗനും ശനിയാഴ്ച തെരഞ്ഞടുത്തത്. ലോർഡ് ചേംബർലെയ്ന്റിന്റെ ഓഫീസിനാണ് ഉത്തരവാദിത്തമെങ്കിലും ഇത്തവണ എല്ലാം തീരുമാനിക്കുന്നത് ഹാരിയും മേഗനുമാണ്.
600 പേരാണ് ക്ഷണിക്കപ്പെട്ട അതിഥികൾ. വിരുന്നിന് വളറെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായി 200 പേരും. മേഗന്റെ അച്ഛൻ വിവാഹത്തിൽ പങ്കെടുക്കില്ല. മെക്സിക്കോയിൽ താമസിക്കുന്ന മാർക്കിൾ ഒരു ഫോട്ടോഷൂട്ടിനെത്തുർന്നുണ്ടായ വിവാദം കാരണമാണ് അകന്നുനിൽക്കുന്നതെന്നാണ് സൂചന. ശസ്ത്രക്രിയ എന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും. മേഗന്റെ അമ്മ ഡോറിയ റാഗ്ലന്റ് ലണ്ടനിലെത്തിക്കഴിഞ്ഞു. രാഷ്ട്രീയരംഗത്തുനിന്നാരും അതിഥിപ്പട്ടികയിൽ ഇടംനേടിയിട്ടില്ല. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ, അമേരിക്കൻ പ്രിഡന്റ് ഡോണൾഡ് ട്രംപ്, മുൻ പ്രസിഡന്റ് ബരാക് ഒബാമ എന്നിവരുൾപ്പടെ. ഇല്ലിനോയിയയിലെ ആഫ്രോ അമേരിക്കൻ ബിഷപ് മൈക്കേല്‍ കെറി പ്രത്യേകാതിഥിയാണ്.
മേഗന്റെ വിവാഹവസ്ത്രത്തെക്കുറിച്ച അഭ്യൂഹങ്ങൾ തുടരുകയാണ്.വിക്ടോറിയ രാജ്ഞി തുടങ്ങിവച്ച ആചാരമനുസരിച്ച് വെള്ള ഗൗൺ തന്നെയാവുമെങ്കിലും ഡിസൈനർ ബ്രിട്ടിഷ് കമ്പനിയായ റാള്‍ഫ് എന്‍ റൂള്‍ഫോ ആണെന്ന് സൂചനയുണ്ട്. റോയൽ മറീൻസ് യൂണിഫോമാണ് ഹാരി അണിയുക എന്ന് കരുതുന്നു. ഭർത്താവിനെ അനുസരിക്കുകയും സേവിക്കുകയും എന്ന വാക്കുകൾ ഉപേക്ഷിച്ചുകൊണ്ടാവും മതപരമായ ചടങ്ങുകൾ.
കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പിന്റെ കാർമ്മികത്വത്തിൽ നടക്കുന്ന വിവാഹശേഷം നഗരപ്രദക്ഷിണം, പിന്നെ രണ്ട് വിരുന്നുകൾ. വിരുന്നിന് വിളമ്പന്ന കേക്കും പതിവുതെറ്റിച്ചാണ്, ഫ്രൂട്ട്കേക്കിനുപകരം ലെമണ്‍ ആന്‍ഡര്‍ ഫ്ലവര്‍ കേക്കാണ് തയ്യാറാക്കുന്നത്. കേക്കിന്റെ ചുമതലയുള്ള വയലറ്റ് ബജേഴ്സ് അഞ്ച് ദിവസമായി ബക്കിംഗ്ഹാം കൊട്ടാരത്തിലെ അടുക്കളയിലാണ്. വിവാഹശേഷം മേഗൻ ഡച്ചസ് പദവി നൽകും. മധുവിധു ഉടനെയില്ല. നമീബിയയോ ബോസ്വാനയോ എന്നാണ് ഊഹം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam