
ഒമാന്‍: മേകുനു കൊടുങ്കാറ്റിനെ നേരിടാന്‍ ഒമാനിലെ ദോഫാര്‍ മേഖല അതീവ ജാഗ്രതയിലെന്ന് ഒമാന്‍ ദേശീയ ദുരന്ത നിവാരണ സമിതി. സലാല വിമാനത്താവളം ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ അടച്ചിടും. സലാലയില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയാണ് മേകുനു ചുഴലിക്കാറ്റിന്റെ കേന്ദ്രം.
വൈകുന്നേരം മുതല്‍ സലാലയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഇടിയും മിന്നലിനുമൊപ്പം, കാറ്റും മഴയും തുടരുകയാണ്. അടുത്ത 12 മണിക്കൂറിനകം ഒമാന്‍ തീരത്ത് മേകുനു ആഞ്ഞടിക്കുമെന്നാണ് മുന്നറിയിപ്പ്. അപകടസാധ്യതയുള്ള മേഖലകളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ സലാല വിമാനത്താവളം അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു.
മസ്‌കറ്റില്‍ നിന്ന് റോഡ് മാര്‍ഗമുള്ള ഗതാഗതത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. സലാലയിലെ അമ്പതിനായിരത്തോളം വരുന്ന മലയാളി സമൂഹവും ആശങ്കയിലാണ്. മണിക്കൂറില്‍ 170 മുതല്‍ 230 കിലോമീറ്റര്‍ വരെ വേഗത്തില്‍ മേകുനു ആഞ്ഞടിക്കുമെന്നാണ് കരുതുന്നത്. 'മെക്കനു'ചുഴലിക്കാറ്റിന്റെ കേന്ദ്ര ഭാഗം സലാലയില്‍ നിന്നും, 400 കിലോമീറ്റര്‍ അകെലയാണ് ഇപ്പോള്‍ നിലകൊള്ളുന്നത്.
ഇന്ന് വൈകിട്ട് മുതല്‍ സലാലയിലും മറ്റു സമീപ പ്രദേശങ്ങളിലും ഇടിയോടു കൂടിയ മഴ പെയ്തു തുടങ്ങി. ഇതിനകം അപകട സാധ്യത ഉള്ള മേഖലകളില്‍ നിന്നും ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു കഴിഞ്ഞു. സലാല അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് അര്‍ധരാത്രി പത്രണ്ട് മണി മുതല്‍ 24 മണിക്കൂര്‍ അടച്ചിടും.
കാലാവസ്ഥാ തുടരുന്ന പക്ഷം പുനപ്രവര്‍ത്തനം നീട്ടി വെക്കുമെന്നും സിവില്‍ ഏവിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി. കൂടാതെ മസ്‌കറ്റില്‍ നിന്നും റോഡ് മാര്‍ഗമുള്ള ഗതാഗത സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്. അടുത്ത പന്ത്രണ്ട് മണിക്കൂറിനുള്ളില്‍, സലാല ഉള്‍പ്പെടുന്ന ദോഫാര്‍ മേഖലയില്‍, 'മെക്കനു' ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്ന് ഒമാന്‍ സിവില്‍ ഡിഫന്‍സ് സ്ഥിരീകരിച്ചു കഴിഞ്ഞു. 50 ,000 ത്തോളം മലയാളികള്‍ ഉള്‍പ്പെടുന്ന സലാലയിലെ പ്രവാസി സമൂഹം വളരെ ആശങ്കയിലാണുള്ളത്. വിവിധ പ്രവാസി സാമൂഹ്യ സേവന സംഘടനകള്‍ എല്ലാവിധ സഹായങ്ങളുമായി രംഗത്തുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam