മണികണ്ഠന്‍റെ മരണം; അന്വേഷണം ആവശ്യപ്പെട്ട് തമിഴ്‍നാട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചതായി പിണറായി

Web Desk |  
Published : May 24, 2018, 11:45 PM ISTUpdated : Jun 29, 2018, 04:22 PM IST
മണികണ്ഠന്‍റെ മരണം; അന്വേഷണം ആവശ്യപ്പെട്ട് തമിഴ്‍നാട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ചതായി പിണറായി

Synopsis

യുവാവിന്‍റെ ആന്തരിക അവയവങ്ങള്‍ എടുത്തുമാറ്റിയതായി പരാതി തമിഴ്‍നാടിനോട് അന്വേഷണത്തിന് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി

തിരുവനന്തപുരം: തമിഴ്നാട്ടില്‍വച്ച് വാഹനാപകടത്തില്‍ മരിച്ച പാലക്കാട് സ്വദേശിയായ യുവാവിന്‍റെ ആന്തരിക അവയവങ്ങള്‍ ആശുപത്രിക്കാര്‍ എടുത്തുമാറ്റിയെന്ന പരാതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രിക്ക് എടപ്പാടി പളനിസ്വാമിയ്ക്ക് കത്തയച്ചായി മുഖ്യമന്ത്രി പിണറായി വിജയന്‍. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന മറ്റു മൂന്നു പേര്‍ക്ക് വിദഗ്ധ വൈദ്യസഹായം ഉറപ്പാക്കണമെന്നും കത്തില്‍ അഭ്യര്‍ത്ഥിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. 

ചെന്നൈയില്‍ നിന്ന് റോഡ് വഴി മീനാക്ഷിപുരത്തേക്ക് തിരിച്ചുവരുമ്പോള്‍ കള്ളിക്കുറിശ്ശിയിലാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ഡ്രൈവറടക്കം ഏഴുപേരെ തൊട്ടടുത്ത ഗവണ്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് അവരെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി 120 കി.മീറ്റര്‍ അകലെ വിനായക സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ഒരാളായ മണികണ്ഠന് മസ്തിഷ്ക മരണം സംഭവിച്ചതായി മെയ് 22-ന് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു. അതിന് ശേഷം മണികണ്ഠനെ വെന്‍റിലേറ്ററിലേക്ക് മാറ്റി. 

മൂന്നുലക്ഷം രൂപയാണ് ചികിത്സാ ചെലവായി ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത്. മൃതദേഹം മീനാക്ഷിപുരത്ത് എത്തിക്കാന്‍ 25,000 വേറെയും ആവശ്യപ്പെട്ടു. ബന്ധുക്കളുടെ കയ്യില്‍ പണമില്ലാത്തതുകൊണ്ട് അവരെക്കൊണ്ട് ചില കടലാസുകളില്‍ ഒപ്പിടുവിച്ച് വാങ്ങി അവയവങ്ങള്‍ നീക്കം ചെയ്തു എന്നാണ് പരാതി. അതിന് ശേഷമാണ് മൃതദേഹം വിട്ടുകൊടുത്തത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടോ മറ്റു രേഖകളോ ബന്ധുക്കള്‍ക്ക് നല്‍കിയില്ല. വൈദ്യശാസ്ത്ര ധര്‍മങ്ങള്‍ക്ക് നിരക്കാത്തതും ക്രൂരവുമായ ഈ നടപടിയെപ്പറ്റി അന്വേഷണം നടത്തണമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയോട് പിണറായി വിജയന്‍ ആവശ്യപ്പെട്ടു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബ്ലേഡ് മാഫിയ; വരൻ വിവാഹത്തിൽ നിന്ന് പിൻമാറി, ജീവനൊടുക്കാൻ ശ്രമിച്ച് വധു; 8 പേർക്കെതിരെ കേസ്
'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടിൽ സർക്കാർ പിന്നോട്ട്; പാട്ട് നീക്കില്ല, കൂടുതൽ കേസ് വേണ്ടെന്ന് നിര്‍ദേശം, മെറ്റയ്ക്കും യൂട്യൂബിനും കത്ത് അയക്കില്ല