പുരുഷന്മാര്‍ക്കു നേരെ പ്രേതാക്രമണം; ഒരു ഗ്രാമം ജനങ്ങള്‍ ഉപേക്ഷിക്കുന്നു

Published : Oct 16, 2017, 08:53 AM ISTUpdated : Oct 05, 2018, 02:39 AM IST
പുരുഷന്മാര്‍ക്കു നേരെ പ്രേതാക്രമണം; ഒരു ഗ്രാമം ജനങ്ങള്‍ ഉപേക്ഷിക്കുന്നു

Synopsis

ഹൈദരാബാദ്: കെട്ടുകഥകളിലും അന്ധവിശ്വാസങ്ങളിലും ജീവിക്കുന്നവര്‍ ഇന്നും വിരളമല്ല ഇന്ത്യയില്‍. ഇത്തരത്തല്‍ ഒരു അന്ധവിശ്വാസത്തെ കൂട്ട് പിടിച്ച് നാടു വിട്ട ഒരു കൂട്ടം ആള്‍ക്കാര്‍ ഉണ്ട് തെലുങ്കാനയിലെ ഒരു ഗ്രാമത്തില്‍. പുരുഷന്‍മാരെ മാത്രം ആക്രമിക്കുന്ന ഒരു സ്ത്രീയുടെ പ്രേതം ഈ ഗ്രാമത്തില്‍ കറങ്ങി നടക്കുന്നുണ്ടത്രേ. തെലുങ്കാനയിലെ കാസിഗുഡയിലാണ് പുരുഷ വിരോധിയായ ഈ പ്രേതം അധിവസിക്കുന്നത്. അതുകൊണ്ട് തന്നെ പുരുഷന്‍മാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഇവിടെ എന്ന് ഗ്രാമവാസികള്‍ പറയുന്നു.  

ഇത്തരം ഒരു പ്രേത കഥയ്ക്ക് പിന്നിലെ കാരണം ഗ്രാമത്തിലുണ്ടായ മൂന്ന് മരണമാണ്. രണ്ട് സഹോദരങ്ങളും മറ്റൊരാളും മൂന്ന് മാസങ്ങളിലായി കൊല്ലപ്പെട്ടു. ഇവരുടെ മരണത്തിന് പിന്നില്‍ ഒരു സ്ത്രീയുടെ പ്രേതമാണെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. തുടര്‍ന്ന് ഗ്രാമം ഉപേക്ഷിച്ച് പലരും ജീവനും കൊണ്ടോടി. ഇന്നും ഇവിടെ സൂര്യന്‍ അസ്തമിച്ചാല്‍ ആളുകള്‍ വീടിന് വെളിയില്‍ ഇറങ്ങില്ല. പകല്‍ നല്ല വെളിച്ചം വീണതിന് ശേഷം മാത്രം പുറത്തേക്ക് പോകും. എന്നാല്‍ സ്ത്രീകളെ പ്രേതം ആക്രമിക്കാറില്ലെന്നാണ് പറയുന്നത്.

എന്തായാലും ഒന്നുകില്‍ പ്രേതം അല്ലെങ്കില്‍ തങ്ങള്‍ എന്ന നിലപാടാണ് ഗ്രാമത്തില്‍ നിന്ന് നാടുവിട്ടവര്‍ക്ക്. പ്രേതത്തില്‍ നിന്ന് ഗ്രാമത്തിന് മോചനം കിട്ടിയാലേ തിരിച്ച് വരു എന്നാണ് ഇവര്‍ പറയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രി സ്ഥാനത്തിൽ മറുപടിയുമായി വിഡി സതീശൻ; 'രാഷ്ട്രീയത്തിൽ ത്യാഗികള്‍ ഇല്ല, തനിക്ക് ത്യാഗിയാകാനും പറ്റും, പെരുന്തച്ചൻ കോംപ്ലക്സ് പാടില്ല'
ശബരിമല സ്വര്‍ണക്കൊള്ള; ദില്ലി യാത്രയെക്കുറിച്ച് മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി, പിഎസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും