ഉല്‍ക്കകളുടെ പെരുമഴ കാണാം ആകാശത്ത് ഇപ്പോള്‍

Published : Aug 12, 2016, 06:29 PM ISTUpdated : Oct 04, 2018, 07:27 PM IST
ഉല്‍ക്കകളുടെ പെരുമഴ കാണാം ആകാശത്ത് ഇപ്പോള്‍

Synopsis

മണിക്കൂറില്‍ രണ്ടുലക്ഷത്തോളം കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞെത്തുന്ന ഉല്‍ക്കകളുടെ കൂട്ടം. ഇന്ന് അര്‍ദ്ധരാത്രി നഗ്ന നേത്രങ്ങളാല്‍ ഈ ആകാശക്കാഴ്ച കാണാം. എല്ലാവര്‍ഷവും ഓഗസ്റ്റില്‍ ഇതേ പ്രതിഭാസം ഉണ്ടാകാറുണ്ടെങ്കിലും ഇക്കുറി പെഴ്‌സ്യൂസ് പ്രവാഹത്തിന് പ്രത്യേകതയുണ്ട്. സാധാരണ മണിക്കൂറില്‍ 60 ഉല്‍ക്കകളാണ് പ്രവഹിക്കുന്നതെങ്കില്‍ ഇക്കുറി ഇത് 150 മുതല്‍ 200 വരെയാണ്. 

നഗരങ്ങളേക്കാള്‍ ഗ്രാമങ്ങളിലാണ് ആകാശക്കാഴ്ച കൂടുതല്‍ മിഴിവാകുക. ഉല്‍ക്കാ പ്രവാഹം ഏറ്റവും നന്നായി വീക്ഷിക്കാവുന്ന ഇടങ്ങളിലൊന്ന് ഇന്ത്യയാണെന്നാണ് നാസയുടെ വിലയിരുത്തല്‍.ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗരയൂഥത്തിലൂടെ സൂര്യനെ ചുറ്റി കടന്നു പോയ സിഫ്റ്റ് ടട്ടലില്‍ എന്ന വാല്‍നക്ഷത്രത്തിന്‍റെ മഞ്ഞും പൊടിപടലങ്ങളുമടങ്ങുന്ന അവശിഷ്‌ടങ്ങളുമായി ഭൂമിയുടെ അന്തരീക്ഷം കൂട്ടിമുട്ടുന്നതാണ് പെഴ്‌സ്യൂസ് ഉല്‍ക്കാപ്രവാഹം. പെഴ്‌സ്യൂസ് നക്ഷത്രസമൂഹം സ്ഥിതി ചെയ്യുന്ന ദിശയില്‍ നിന്ന് വരുന്നതിനാലാണ് ഈ ഉല്‍ക്കാപ്രവാഹത്തിന് പെഴ്‌സ്യൂസ് എന്ന പേരില്‍ അറിയപ്പെടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെസി വിളിച്ചു; കർണാടകയിൽ അടിയന്തര യോ​ഗം വിളിച്ച് സിദ്ധരാമയ്യ, കുടിയൊഴിപ്പിച്ചവരെ പുനരധിവസിപ്പിക്കാൻ തീരുമാനം
ഉണ്ണികൃഷ്ണൻ പോറ്റിയും മുഖ്യമന്ത്രിയും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചതിന് കേസ്; കോണ്‍ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ നാളെ സ്റ്റേഷനിൽ വീണ്ടും ഹാജരാകും