പഞ്ചായത്തിലെ എൽഡിഎഫ് യുഡിഎഫ് പ്രതിനിധികള്‍ തമ്മില്‍ത്തല്ലി; വനിതാ അംഗത്തിനുള്‍പ്പെടെ പരിക്ക്

By Web DeskFirst Published Aug 12, 2016, 6:04 PM IST
Highlights

തിരുവനന്തപുരം: വിതുര ഗ്രാമപഞ്ചായത്തിലെ എൽഡിഎഫ് യുഡിഎഫ് ജനപ്രതിനിധികൾ തമ്മിൽ സംഘര്‍ഷം . സംഘര്‍ഷത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനും സ്റ്റാന്‍റിംഗ് കമ്മിറ്റി അംഗത്തിനും വനിതാ മെമ്പര്‍ക്കും പരിക്കേറ്റു. വിതുര പഞ്ചായത്തിൽ ശനിയാഴ്ച യുഡിഎഫ് ഹര്‍ത്താലിനും ആഹ്വാനം ചെയ്തു.

ഓവര്‍സിയര്‍, എക്സിക്യൂട്ടീവ് എൻജിനീയര്‍, ഡാറ്റാ എന്‍ട്രി ഓഫീസര്‍ തസ്തികകളിലേക്ക് താൽകാലിക നിയമനം നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിൽ കലാശിച്ചത് . എൽഡിഎഫ് ഭരണസമിതി അംഗങ്ങളും പ്രാദേശിക ഇടത് പ്രവര്‍ത്തകരും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് യുഡിഎഫ് അംഗം ഗോപകുമാറിന്‍റെ പരാതി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ മെമ്പറെ കാണാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തി.

എന്നാൽ യുഡിഎഫ് അംഗങ്ങൾ കൂടി ഉൾപ്പെട്ട ഭരണ സമിതി നിശ്ചയിച്ച ദിവസമാണ് അഭിമുഖം തീരുമാനിച്ചതെന്നും  മുൻധാരണ തെറ്റിച്ച് അംഗങ്ങൾ നടപടികള്‍ തടസ്സപ്പെടുത്തുകയും ഉദ്യോഗാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും ചെയ്തെന്നാണ് ഭരണപക്ഷാരോപണം. ആദിവാസി വിഭാഗത്തിൽ പെട്ട പഞ്ചായത്ത് മെന്പറെ ജാതി പറഞ്ഞ് ആക്ഷേപിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് വിതുര പഞ്ചായത്തിൽ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു

 

click me!