
കൊച്ചി: കൊച്ചിയിലെത്തുന്ന യാത്രക്കാർക്ക് മെട്രോ സ്റ്റേഷനിൽ കുറഞ്ഞ ചിലവിൽ താമസിക്കാനുള്ള സൗകര്യം തയ്യാറായി. എംജി റോഡ് സ്റ്റേഷനിലാണ് ആദ്യത്തെ എസി ഡോർമറ്ററി പ്രവർത്തനം തുടങ്ങിയത്.
200 കിടക്കകളുള്ള ഡോർമിറ്ററിയാണ് എം.ജി. റോഡ് മെട്രോ സ്റേറ്ഷനിലെ കെട്ടിടത്തിൽ തുടങ്ങിയത്. 40 ശുചിമുറികളുമുണ്ട്. ട്രെയിനിന്‍റെ കമ്പാർട്ടുമെന്‍റുകൾ പോലെയാണിത്. ഓരോ എസി കമ്പാർട്ടുമെന്‍റിലും 12 കിടക്കകൾ ഉണ്ടാകും. ഒരു കിടക്കക്ക് രാത്രി വാടക 395 രൂപയാണ്. മൊബൈൽ ചാർജ് ചെയ്യാനുള്ള സൗകര്യവും വായനക്കുള്ള ലൈറ്റുകളും ഓരോ കിടക്കക്കുമുണ്ട്. കൂടുതൽ വാടക നൽകിയാൽ മെച്ചപ്പെട്ട സൊകര്യങ്ങളുള്ള കമ്പാർട്ടുമെന്‍റില്‍ താമസിക്കാം. സ്ത്രീകൾക്കായി പ്രത്യേക ക്യാബിനുകളാണ് ഒരുക്കിയിരിക്കുന്നത്.
സ്വകാര്യ കമ്പനിക്കാണ് നടത്തിപ്പ് ചുമതല. കൊച്ചി മേയർ സൗമിനി ജെയ്ൻ ഡോർമിറ്ററി ഉദ്ഘാടനം ചെയ്തു. ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കുന്നതിനായി മറ്റു സ്റ്റേഷനുകളിലും ഡോർമിറ്ററികൾ തുടങ്ങാൻ കെഎംആർഎൽ തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam