സമ്മാന വേദിയില്‍ നൃത്തചുവടുകളുമായി ദുബായ് ഭരണാധികാരി

By Web DeskFirst Published Apr 1, 2018, 5:27 PM IST
Highlights
  • ദുബായ് ലോകകപ്പ് സമ്മാന വേദിയില്‍ നൃത്തചുവടുകളുമായി ദുബായ് ഭരണാധികാരി

ദുബായ്: ദുബായ് ലോകകപ്പ് സമ്മാന വേദിയില്‍ നൃത്തചുവടുകളുമായി ദുബായ് ഭരണാധികാരി. മെയ്ദാനില്‍ വെച്ച് നടന്ന ദുബായ് ലോക കപ്പ് കുതിരയോട്ടത്തില്‍ ഗോഡോള്‍ഫിന്‍ ക്ലബ് വിജയത്തിന്‍റെ ആവേശത്തിലാണ് വേദിയില്‍ വെച്ച് ഹിസ് ഹൈനസ് ഷൈക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും നൃത്ത ചുവടുകള്‍ വെച്ചത്.

കുതിരയോട്ട മത്സരത്തില്‍ ദുബായ് രാജകുടുംബത്തിന്‍റെ സ്വന്തം സ്വകാര്യ ക്ലബായ ഗോഡോള്‍ഫിന്‍ ആണ് വിജയിച്ചത്‍. ലോകകപ്പിലെ മൂന്ന് വമ്പന്‍ കുതിരയോട്ട മത്സര വിഭാഗങ്ങളും ഗോഡോള്‍ഫിന് കുതിരകള്‍ തൂത്തുവാരി. ദുബായ് ടര്‍ഫ് വിഭാഗത്തില്‍ ഗോഡോള്‍ഫിന് വേണ്ടി മത്സരിച്ച ബെന്‍റാബിള്‍ ഒന്നാം സ്ഥാനത്തെത്തി 6 മില്ല്യണ്‍ ഡോളര്‍ ) സ്വന്തമാക്കി.

തൊട്ടു പുറകിലായി നടന്ന ദുബായ് ഷീമ ക്ലാസ്സിക്കില്‍ രാജകുടുംബത്തിന്റെ തന്നെ ഹൗക്ക്ബിലും 6 മില്ല്യണ്‍ ഡോളറും സ്വന്തമാക്കി. മത്സരയിനങ്ങളിലെ ഏറ്റവും വലുതും അതേസമയം അവസാനത്തേത്തുമായ ദുബായ് 10 മില്ല്യണ്‍ ഡോളറിന്റെ (65,07,98,000.00 ) വിഭാഗത്തില്‍ ഗോഡോള്‍ഫിന്റെ തണ്ടര്‍ സ്‌നോ കുതിച്ച് പാഞ്ഞ് വിജയ രഥത്തിലേറി.

മത്സരാര്‍ത്ഥികള്‍ക്കുള്ള സമ്മാനം നല്‍കുന്ന വേദിയില്‍ വെച്ചായിരുന്നു ഗോഡോള്‍ഫിന് ക്ലബ്ബിന്റെ ആരാധകര്‍ക്കായുള്ള ദുബായ് ഭരണാധികാരിയുടെ നൃത്തം. വേദിയിലുള്ളവരും സദസ്സും ഹര്‍ഷാരവത്തോടെയുമാണ് ഈ നൃത്തത്തെ ഏറ്റെടുത്തത്.

click me!