രണ്ടേകാൽക്കോടി രൂപ ഫണ്ട് പാഴാക്കി എംജി യൂണിവേഴ്സിറ്റി

Published : Feb 13, 2017, 08:08 AM ISTUpdated : Oct 05, 2018, 03:08 AM IST
രണ്ടേകാൽക്കോടി രൂപ ഫണ്ട് പാഴാക്കി എംജി യൂണിവേഴ്സിറ്റി

Synopsis

കോട്ടയം: സർവ്വകലാശാലയുടെ വികസനത്തിനായി യു ജി സി നൽകിയ ഫണ്ട് എം ജി സർവ്വകലാശാല പാഴാക്കി. സ്പോർട്സ് അടിസ്ഥാന വികസനത്തിനായി നീന്തൽ കുളം നിർമ്മിക്കാൻ യു ജി സി അനുവദിച്ച രണ്ടേകാൽക്കോടി രൂപ എം ജി സർവ്വകലാശാല മടക്കി നൽകാൻ തീരുമാനിച്ചു. ജനുവരി 28ന് ചേ‍ർന്ന സിൻഡിക്കേറ്റാണ് തീരുമാനമെടുത്തത്. 18 ശതമാനം പലിശയടക്കം തിരിച്ചടയ്ക്കുമ്പോൾ സർവ്വകലാശാലയ്ക്ക് 20 ലക്ഷം രൂപയിലേറെ അധിക ബാധ്യത ഉണ്ടാകും. 

പദ്ധതി വേണ്ടെന്ന് വയ്ക്കാനുള്ള കാരണം എം ജി സർവ്വകലാശാല ഉത്തരവിൽ വ്യക്തമാക്കുന്നില്ല. പക്ഷേ കടുത്ത ജലക്ഷാമമാണ് നീന്തൽകുളം പദ്ധതി വേണ്ടെന്ന് വയ്ക്കാൻ കാരണമെന്ന് എം ജി സ‍ർവ്വകലാശാല വൈസ് ചാൻസിലർ ബാബു സെബാസ്റ്റ്യൻ പിന്നീട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിവാദങ്ങൾ തിരിച്ചടിയായില്ല, ശബരിമലയിൽ മണ്ഡലകാലത്ത് ഇത്തവണ അധികമെത്തിയത് 3.83 ലക്ഷം ഭക്തർ; ആകെ ദർശനം നടത്തിയത് 36.33 ലക്ഷം പേർ
എതിർപ്പ് വകവെക്കാതെ മന്ത്രി ശിവൻകുട്ടിയും സർക്കാരും; സ്വകാര്യ ആശുപത്രി മാനേജ്മെൻ്റുകളുടെ നിലപാട് തള്ളി; ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിക്കും