അമേരിക്കയുടെ പുതിയ ദേശീയ ഉപദേഷ്ടാവിനെച്ചൊല്ലി വിവാദം

Published : Nov 18, 2016, 06:43 PM ISTUpdated : Oct 04, 2018, 04:45 PM IST
അമേരിക്കയുടെ പുതിയ ദേശീയ ഉപദേഷ്ടാവിനെച്ചൊല്ലി വിവാദം

Synopsis

വാഷിംഗ്ടണ്‍: അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവായി മുന്‍ ലെഫ്റ്റന്‍റ് ജനറല്‍ മൈക്കേല്‍ ഫ്ലിന്നിനെ ഡൊണാള്‍ഡ് ട്രംപ് നിയമിച്ചേക്കുമെന്ന് സൂചന. നേരത്തെ വിവാദപരമായ പ്രസ്താവനകളുടെ പേരില്‍ പ്രതിരോധ  ഇന്റലിജന്‍സ് ഏജന്‍സി ഡയറക്ട‍ര്‍ സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ടയാളാണ് മൈക്കേല്‍ ഫ്ലിന്‍.

അമ്പത്തിയേഴുകാരനായ ഫ്ലിന്‍, തെരഞ്ഞെടുപ്പ് വേളയില്‍ ട്രംപിന്റെ മുഖ്യ ഉപദേഷ്‌ടാവായിരുന്നു. സ്ഥാനം സ്വീകരിക്കുമെന്ന് ഫ്ലിന്നിനോട് അടുത്തവൃത്തങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.

ട്രംപിന്റെ സംഘാംഗങ്ങളുടെ നാമനിര്‍ദ്ദേശം പുറത്തുവന്നുതുടങ്ങിയതോടെ  ഒബാമയുടെ ഇന്റലിജന്‍സ് മേധാവി ജയിംസ് ക്ലാപ്പര്‍ രാജി വച്ചു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ മേല്‍നോട്ടം നിര്‍വ്വഹിച്ചിരുന്നത് ക്ലാപ്പറാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ജോലിക്ക് പോലും പോകാൻ കഴിയാത്ത വിധം ശരീരമാസകലം പരിക്ക്; ഒരു പ്രകോപനവുമില്ലാതെയാണ് ക്രൂരമര്‍ദനം നേരിടേണ്ടിവന്നതെന്ന് ജോജി
കരുവന്നൂർ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ്; സിപിഎമ്മിന് സമ്പൂർണജയം, ഭരണസമിതിയിൽ 13 അം​ഗങ്ങളും എൽഡിഎഫ്