വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

Web Desk |  
Published : Jul 18, 2018, 04:06 PM ISTUpdated : Oct 02, 2018, 04:20 AM IST
വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

Synopsis

വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

ഷിംല: ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനം ഹിമാചല്‍ പ്രദേശില്‍ തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. ഹിമാചലിലെ കാങ്ക്ര ജില്ലയിലാണ് എ എംഐജി യുദ്ധ വിമാനം തകര്‍ന്ന് വീണത്.  ഉച്ചയ്ക്ക് 1.21 നായിരുന്നു അപകടം. പഞ്ചാബിലെ പത്താന്‍കോട്ടില്‍നിന്ന് പുറപ്പെട്ടതായിരുന്നു വിമാനം.

അപകടത്തിന്‍റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. രണ്ട് മാസത്തിനുള്ളില്‍ അപകടത്തില്‍പ്പെടുന്ന രണ്ടാമത്തെ യുദ്ധവിമാനമാണ് ഇത്. ജൂണില്‍ ഗുജറാത്തിലെ കച്ചില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വര്‍ പോര്‍ വിമാനം അപകടത്തില്‍പ്പെട്ടിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നായകൾ ഓടിച്ചു, മുള്ളൻപന്നി ഓടിക്കയറിയത് എൻജിനിയറിംഗ് കോളേജിൽ, രക്ഷാപ്രവർത്തനത്തിനിടെ നാലാം നിലയിൽ നിന്ന് ചാടിയതോടെ ദാരുണാന്ത്യം
പാലക്കാട് അത്യാധുനിക റോബോട്ടിക് പുനരധിവാസ ആശുപത്രി സ്ഥാപിക്കും: തറക്കല്ലിട്ട് മന്ത്രി എംബി രാജേഷ്