
കൊച്ചി: പെരുമ്പാവൂരിലെ കാരിക്കോട് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. അസ്സം സ്വദേശി മഹിബുള്ളയെയാണ് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
കാരിക്കോട് പെട്രോൾ പമ്പിന് സമീപത്ത് നിന്നും ദുർഗന്ധം വന്നതോടെ പ്രദേശവാസികൾ നടത്തിയ പരിശോധനയിലാണ് താമസിച്ചിരുന്ന മുറിക്കുള്ളിൽ മഹിബുള്ള മരിച്ച് കിടക്കുന്നത് കണ്ടത്. ചെവിയുടെ ഭാഗത്ത് നിന്നും രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. മുറി പുറത്ത് നിന്നും പൂട്ടിയിരുന്നു. പൊലീസും ഫോറൻസിക്ക് വിദഗ്ധരും സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ മൃതദേഹത്തിന് നാല് ദിവസം പഴക്കമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
മുറി പുറത്ത് നിന്നും പൂട്ടിയതും മൃതദേഹത്തിലെ അസ്വഭാവികതയുമാണ് പൊലീസിനെ കൊലപാതകമാണെന്ന സംശയത്തിലെത്തിച്ചത്. മഹിബുള്ളക്കൊപ്പം താമസിച്ചിരുന്ന പങ്കജ് മണ്ടൽ എന്നയാളെ കാണാനില്ല. ഇയാളെ കണ്ടെത്താനുള്ള അന്വേഷണവും ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam