മിൽമ പുന:സംഘടിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

Published : Jul 03, 2017, 07:43 PM ISTUpdated : Oct 04, 2018, 07:46 PM IST
മിൽമ പുന:സംഘടിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

Synopsis

മിൽമ പുന:സംഘടിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. മൂന്ന് മേഖലാ ഓഫീസുകളും സംസ്ഥാന ഫെഡറേഷനുമെന്ന ഘടനമാറ്റി ഒറ്റ സഹകരണ സ്ഥാപനമാക്കി മാറ്റാനാണ് നീക്കം. വിദഗ്ധ സമിതിക്കൊപ്പം ഘടനാമാറ്റ മാനദണ്ഡങ്ങളും നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

മുപ്പത്തേഴ് വര്‍ഷമായി സംസ്ഥാനത്ത് മിൽമയുണ്ട്. സംസ്ഥാന ഫെഡറേഷന് പുറമെ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും മൂന്ന് മേഖലാ ഓഫീസുകൾ. പാൽ സംഭവരണവും വിതരണവും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുമൊക്കെയായി ക്ഷീരവികസന മേഖലയിൽ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ ഘടന അപ്പാടെ പൊളിച്ചെഴുതാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി മുൻ എംഡി കൂടിയായ ലിഡ ജേക്കബിന്റെ നേതൃത്വത്തിൽ വിദഗ്ധ സമിതിയെ നിയോഗിച്ചു.  വിദഗ്ധ സമിതി പരിഗണിക്കുന്ന പുനസംഘടനാ മാനദണ്ഡമനുസരിച്ച് മൂന്ന് മേഖലാ ഓഫീസുകൾ ഉണ്ടാകില്ല. പകരം സംസ്ഥാനതല സമിതിയും പ്രാഥമിക സഹകരണ സംഘങ്ങളും മാത്രം . സഹകരണ മേഖല നേരിടുന്ന വെല്ലുവിളി അതിജീവിക്കുക, ജീവനക്കാരുടെ ശരിയായ പുനര്‍ വിന്യാസം. അന്യസംസ്ഥാന ക്ഷീരവിപണന ഫെഡറേഷനുകളുടെ പ്രവര്‍ത്തനമികവും മാനേജ്മെന്റ് സംവിധാനവും നൂതന സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തും വിധം പുന:സംഘടന നടപ്പാക്കാനാണ് നിര്‍ദ്ദേശം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ബലൂൺ സ്ഫോടനത്തിൽ അസ്വാഭാവികതയോ, ബലൂണിൽ ഹീലിയം നിറയ്ക്കുന്നതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ച് മരണത്തിൽ അന്വേഷണത്തിന് എൻഐഎ
'മോഷണത്തിനിടെ നടന്ന കൊലപാതകം എന്ന് തോന്നി', 39കാരിയായ നഴ്സിനെ കൊലപ്പെടുത്തിയ 25കാരനായ ആൺസുഹൃത്ത് പിടിയിൽ