
ഇതാണ് ജലീലിന്റെ പോസ്റ്റ്:
എന്റെ സുഹൃത്ത് കൂടിയായ ടി.വി.ഇബ്രാഹിം MLA നിയമസഭയില്‍ ചെയ്ത പ്രസംഗത്തില്‍ നടത്തിയ പരാമര്‍ശത്തിന് ഞാന്‍ നല്‍കിയ മറുപടി ചില കേന്ദ്രങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് പ്രചരിപ്പിക്കുന്നത് എന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്. ഒരു ഇസ്ലാം മത വിശ്വാസിയെ സംബന്ധിച്ചിടത്തോളം താടി വളര്‍ത്തല്‍ നിര്‍ബന്ധമല്ലെന്നും അത് കൊണ്ടാണ് ഞാനോ ലീഗ് MLA മാരോ താടി വെക്കാത്തതെന്നും അതിനാല്‍ തന്നെ പോലീസില്‍ താടി വെക്കാന്‍ അനുവദിക്കണമെന്ന അഭിപ്രായം അപ്രസക്തമാണെന്നുമാണ് ഞാന്‍ പറഞ്ഞത്. വിശ്വാസമുള്ളവരും ഇല്ലാത്തവരും ഇഷ്ടാനിഷ്ടം പോലെ താടി വെക്കുന്നതും വെക്കാത്തതും നാം ദിനേന കാണുന്നത് കൊണ്ടാണ് താടിക്ക് മത ബന്ധമില്ലെന്നും അതൊരു മതാവകാശമല്ലെന്നും ഞാന്‍ പറഞ്ഞത്.
ഇസ്ലാമികമതാചാര പ്രകാരം തന്നെ താടി വെക്കല്‍ സുന്നത്ത് മാത്രമാണ്. മത പണ്ഡിതന്‍മാരോ താല്‍പര്യമുള്ളവരോ താടി വെക്കുന്നതിനെ ഞാന്‍ വിമര്‍ശിക്കുകയോ എതിര്‍ക്കുകയോ ചെയ്തിട്ടില്ല . ഇതേ അഭിപ്രായം കേരളത്തിലെ മുസ്ലീംങ്ങളുടെ പരിഷ്‌കരണം സ്വപ്നം കണ്ട സി.എച്ച്. മുഹമ്മദ് കോയ സാഹിബിന് ഉണ്ടായിരുന്നത് കൊണ്ട് തന്നെയാകും അദ്ദേഹം ആഭ്യന്തര മന്ത്രിയായിരിക്കെ പോലീസുകാരായ മുസ്ലീംങ്ങള്‍ക്കോ മറ്റു മതസ്ഥര്‍ക്കോ താടി വെക്കാനുള്ള അവകാശം നല്‍കാതിരുന്നതെന്നും ഞാന്‍ അഭിപ്രായപ്പെട്ടിരുന്നു. ഓരോരുത്തരുടേയും ഇഷ്ടാനിഷ്ടം പോലെ താടി വെക്കുകയോ വെക്കാതിരിക്കുകയോ ചെയ്യാം. അതിലെ സുന്നത്ത് ചര്‍ച്ച ചെയ്യലായിരുന്നില്ല സഭയിലെ അഭിപ്രായ പ്രകടനങ്ങള്‍ . പൊതുവെ സി.എച്ചിനോളവും സീതി സാഹിബിനോളവും ഇസ്ലാമിനോടും മുസ്ലീം സമുദായത്തോടും പ്രതിബദ്ധതയുള്ള രാഷ്ട്രീയ നേതാക്കള്‍ കേരളത്തില്‍ വേറെ ഉണ്ടായിട്ടുണ്ടാവില്ല.
അവരാരുംതന്നെ പോലീസില്‍ താടിവെക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണമെന്ന് പറയുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്നോര്‍ക്കണം. 'വര്‍ത്തമാനകാലത്ത്' ആ നിലപാടേ ലീഗ് തുടരാവൂ എന്നതാണ് ഇപ്പോള്‍ ലീഗുക്കാരനല്ലെങ്കിലും എന്റെ സുവ്യക്തമായ അഭിപ്രായം. ഇസ്ലാമികമായി താടി വെക്കല്‍ നിര്‍ബന്ധമില്ലാത്തത് കൊണ്ടു തന്നെയാണ് മഹാഭൂരിഭാഗം മുസ്ലിങ്ങളും താടി വെക്കാതിരുന്നത്. എന്റെ പിതാവുള്‍പ്പെടെ പലരും താടി വെക്കുന്നുണ്ടാകാം. അവരിലാരെങ്കിലും പോലീസില്‍ ചേര്‍ന്നിരുന്നുവെങ്കില്‍ പോലീസ് സേവനകാലത്ത് അവര്‍ക്കും താടി വെക്കാന്‍ അനുവാദം ഉണ്ടാകരുതെന്നേ ഞാന്‍ പറഞ്ഞുള്ളൂ. പോലീസിന് 'പോലീസ്' എന്ന ഒരു 'ഐഡെന്റിറ്റിയെ' ഉണ്ടാകാവൂ. അതിനപ്പുറം മറ്റൊരു ഐഡെന്റിറ്റി ഉണ്ടാകുന്നത് ഭൂഷണമാകില്ല. ഇതാണ് അന്നും ഇന്നും എന്നും എന്റെ അഭിപ്രായം.
'നിങ്ങള്‍ സ്വയം ചെയ്യാത്തതാണോ മറ്റുള്ളവരോട് ചെയ്യണമെന്ന് നിങ്ങള്‍ കല്‍പിക്കുന്നത്. അതിനേക്കാള്‍ വലിയ പാപം വേറെയില്ല' ( വി: ഖു )
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam