ബിനോയ് വിശ്വത്തെ പോലെ ഒരു നേതാവിനെ അറിയാതെ പോലും ആക്ഷേപിക്കരുത്
പാലക്കാട്: സിപിഐയെ ഉത്തരം താങ്ങുന്ന പല്ലിയെന്ന് പരിഹസിച്ച ജില്ല സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാറിനെ തള്ളി CPM ജില്ല സെക്രട്ടറി രംഗത്ത്.CPI - CPM ബന്ധം സഹോദര തുല്യമാണ്.അതിനെ എതിർക്കുന്ന പ്രസ്താവനകൾ സി പി എം തള്ളി കളയും.ബിനോയ് വിശ്വത്തെ പോലെ ഒരു നേതാവിനെ അറിയാതെ പോലും ആക്ഷേപിക്കരുത്.അത് ഒരിക്കലും അംഗീകരിക്കാനായില്ല.CPI - CPM വളരെ ഊഷ്മളമാണ്.അജയകുമാർ തിരുത്തണം.പ്രസംഗിക്കുന്നതിനിടയിൽ ആവേശം കൊണ്ട് പറഞ്ഞതാകും.അതു പോലും അംഗീകരിക്കില്ലെന്നും ഇ എന്‍ സുരേഷ് ബാബു പറഞ്ഞു
ദീർഘകാലമായി സിപിഎം സിപിഐ പോര് നടന്നുകൊണ്ടിരിക്കുന്ന പാലക്കാട് ഒറ്റപ്പാലത്തെ മണ്ണൂരിൽ കഴിഞ്ഞദിവസം നടന്ന പൊതുയോഗത്തിലായിരുന്നു അജയകുമാറിൻ്റെ പ്രസംഗം.തദേശതെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം CPM നും മുഖ്യമന്ത്രിയ്ക്കുമെന്ന സി പി ഐ നേതൃയോഗത്തിൻ്റെ വിമർശനത്തിൻ്റെ തുടർച്ചയായായിരുന്നു അജയകുമാറിൻ്റെ പരസ്യ വിമർശനം. കേവലം 5% വോട്ട് മാത്രമേ സംസ്ഥാനത്ത് സിപിഐക്കുള്ളൂ. എന്നാൽ തോറ്റാൽ അതിൻറെ പൂർണ്ണ ഉത്തരവാദിത്വം സിപിഎമ്മിനും ജയിച്ചാൽ ക്രെഡിറ്റ് മുഴുവൻ സിപി ഐക്കുമാണ് എന്നതാണ് സമീപനം .ഒരു മണ്ഡലത്തിലും ഒറ്റയ്ക്ക് നിന്ന് സിപിഐക്ക് ജയിക്കാൻ ആവില്ലഎവിടെയെങ്കിലും നാല് സിപിഐക്കാർ ഉണ്ടെങ്കിൽ നാലാളുള്ളിടത്ത് 5 സീറ്റ് ചോദിക്കുന്ന രാഷ്ട്രീയപാർട്ടിയാണ് CPI എന്നും അജയകുമാർ.പരിഹസിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരെയും വിമർശിക്കുന്ന സിപിഐയുടെ നിയന്ത്രണത്തിലുള്ള വകുപ്പുകൾ പത്തരമാറ്റ് തങ്കം ആണോ എന്നും അദ്ദേഹം വിമർശിച്ചിരുന്നു.


