ചിന്തവളപ്പ് അപകടം; മരിച്ച ഇതര സംസ്ഥാന തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് മന്ത്രി

By Web DeskFirst Published May 3, 2018, 11:07 PM IST
Highlights

ഇതര സംസ്‌ഥാന തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കും
തൊഴിലാളികൾക്ക് ആനുകൂല്യങ്ങളും സമ്പത്തിക സഹായം നൽകും

കോഴിക്കോട്:  കോഴിക്കോട് ചിന്തവളപ്പിൽ മണ്ണിടിഞ്ഞ് വീണ് അപകടം നടന്ന സ്ഥലം മന്ത്രി ടി പി രാമകൃഷ്ണൻ സന്ദർശിച്ചു. അപകടത്തിൽ മരിച്ച രണ്ട് ഇതര സംസ്‌ഥാന തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.  ആവാസ് യോജന പദ്ധതിയിൽ നിന്ന് തൊഴിലാളികൾക്ക് ആനുകൂല്യങ്ങളും സമ്പത്തിക സഹായം നൽകുമെന്നും മന്ത്രി പറഞ്ഞു. 

ചിന്താവളപ്പിലെ മണ്ണിടിച്ചിലില്‍ മരണം രണ്ടായി. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബീഹാര്‍ സ്വദേശി ജബാറാണ് ഒടുവില്‍ മരിച്ചത്. നേരത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇസ്മത്ത് (26) മരണമടഞ്ഞിരുന്നു. ബീഹാറിലെ രജതകപൂര്‍ വില്ലേജാണ് ഇസ്‌മത്തിന്‍റെ സ്വദേശം. 

കോഴിക്കോട് ഡി ആന്‍ഡ് ഡി കമ്പനി ആണ് കെട്ടിട നിര്‍മ്മാണം നടത്തുന്നത്. മണ്ണിടിച്ചില്‍ രാവിലെ ഉണ്ടായിരുന്നുവെന്ന് എഞ്ചിനീയറെ അറിയിച്ചെങ്കിലും ഗൗനിച്ചില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ പറയുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ നിയമ ലംഘനം നടന്നിട്ടുണ്ടെന്നും കെട്ടിട നിര്‍മ്മാണ ചട്ടം പൂര്‍ണമായും പാലിച്ചില്ലെന്നും കലക്‌ടര്‍ അറിയിച്ചു. സംഭവത്തില്‍ നിയമലംഘനങ്ങള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 

click me!