മോദിയുടെ ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാകില്ലെന്ന് ശരത് പവാര്‍

By Web DeskFirst Published Jun 11, 2016, 5:17 AM IST
Highlights

മുംബൈ: മോദിയുടെ ഭരണത്തില്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ സുരക്ഷിതരാണെന്ന് കരുതാനാകില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. ന്യൂനപക്ഷ സമുദായത്തിന് സര്‍ക്കാറിലുള്ള വിശ്വാസത്തില്‍ ഉലച്ചില്‍ തട്ടിയിരിക്കുന്നുവെന്നും പവ്വാര്‍ വ്യക്തമാക്കി. ചരക്ക് സേവന നികുതി ബില്ലിനെ എന്‍സിപി പാര്‍ലമെന്റില്‍ പിന്തുണയ്ക്കുമെന്നും ശരത് പവ്വാര്‍ മുംബൈയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഉത്തര്‍ പ്രദേശില്‍ പ്രശ്‌നം അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ സര്‍ക്കാരിലുള്ള വിശ്വാസത്തില്‍ ഉലച്ചില്‍ തട്ടിയിട്ടുണ്ടെന്ന് ശരത് പവാര്‍ പറഞ്ഞു. ന്യൂനപക്ഷ സമുദായത്തിലുള്ളവരെ വിശ്വാസത്തിലെടുത്തില്ലെങ്കില്‍ രാജ്യത്തെ ഒന്നിച്ചു കൊണ്ടുപോകാന്‍ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. ചരക്ക് സേവന നികുതി ബില്ലിനെ പാര്‍ലമെന്റില്‍ എന്‍സിപി പിന്തുണയ്ക്കുമെന്നും പവാര്‍ വ്യക്തമാക്കി.

മോദി കഠിനാധ്വാനി ആണെന്ന് സമ്മതിച്ച ശരത് പവാര്‍ പക്ഷെ മോദിക്ക് എല്ലാവരുടെയും പ്രധാനമന്ത്രിയാകാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഉത്തര്‍പ്രദേശിലേക്കം ന്യൂനപക്ഷ സമുദായത്തില്‍പെട്ടവര്‍ ആശങ്കയോടെയാണ് കഴിയുന്നത്. മുഴുവന്‍ ജനവിഭാഗങ്ങളെയും വിശ്വാസത്തിലെടുത്തില്ലെങ്കില്‍ രാജ്യത്തെ ഒരുമിച്ചുനിര്‍ത്താനാകില്ല. മോദിയുടെ ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്ന് കരുതാനാകുന്ന സാഹചര്യം അല്ല ഇപ്പോഴുള്ളതെന്നും ശരത് പവാര്‍ പറഞ്ഞു.

click me!