ജനിച്ച ഉടനെ ഓടയിലേക്ക് വലിച്ചെറിഞ്ഞു; മൂന്ന് മണിക്കൂറിന് ശേഷം കുഞ്ഞിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി

By Web TeamFirst Published Feb 12, 2019, 3:21 PM IST
Highlights

വഴിപോക്കരിൽ ഒരാൾ  കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് പൈപ്പിനുള്ളില്‍ കുടുങ്ങിയ നിലയില്‍ കുഞ്ഞിനെ കണ്ടെത്.  ഉടൻ തന്നെ ഇവർ പൊലീസിൽ വിവരം അറിയിച്ചു. അഗ്‌നിശമന സേനയും പൊലീസും സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

പ്രിട്ടോറിയ: ജനിച്ച ഉടനെ ഓടയിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞിനെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അത്ഭുതകരമായി രക്ഷപ്പെടുത്തി. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലാണ് ദാരുണമായ സംഭവം നടന്നത്. മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ഓടയില്‍ നിന്ന് രക്ഷിച്ചതെന്ന് അധികൃതർ പറഞ്ഞു. 

ഇന്നലെ രാവിലെയാണ് റോഡരികിൽ അഴുക്കുവെള്ളം ഒഴുകിപ്പോകാനുള്ള ചെറിയ ഓടയിൽ കുടുങ്ങിക്കിടന്ന നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ പുറത്തെടുത്തത്. മൂന്നുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് നവജാതശിശുവിനെ രക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. ഡര്‍ബനിലെ ആൽബെർട്ട് ലുതുലി സെൻട്രൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ് ഇപ്പോൾ കുഞ്ഞ്. കുഞ്ഞിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും വേണ്ട ചികിത്സകൾ നടത്തി വരുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു.

വഴിപോക്കരിൽ ഒരാൾ  കരച്ചിൽ കേട്ട് നോക്കിയപ്പോഴാണ് പൈപ്പിനുള്ളില്‍ കുടുങ്ങിയ നിലയില്‍ കുഞ്ഞിനെ കണ്ടെത്. ഉടൻ തന്നെ ഇവർ പൊലീസിൽ വിവരം അറിയിച്ചു. അഗ്‌നിശമന സേനയും പൊലീസും സംയുക്തമായാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പൈപ്പ് മുറിച്ചാണ് കുഞ്ഞിനെ പുറത്തെടുത്തതെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു. 

click me!