8000 കോടിയുടെ കള്ളപ്പണക്കേസില്‍ ലാലുപ്രസാദ് യാദവിന്‍റെ മകള്‍ക്കും മരുമകനും ജാമ്യം

By Afsal EFirst Published Mar 5, 2018, 4:43 PM IST
Highlights

ലാലു പ്രസാദ് യാദവിന്റെ മകളും രാജ്യസഭാ എം.പിയുമായ മിസ ഭാരതിയുടേയും ഭര്‍ത്താവ് ശൈലേഷ് കുമാറിന്‍റേയും ഉടമസ്ഥതിയിലുള്ള മിഷൈല്‍ പാക്കേഴ്സ് ലിമിറ്റഡ് കമ്പനി 8000 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചതെന്നായിരുന്നു എന്‍ഫോഴ്സ്മെന്റ് കണ്ടെത്തല്‍.

ദില്ലി: കോടികളുടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ലാലുപ്രസാദ് യാദവിന്‍റെ മകള്‍ മിസ ഭാരതിക്കും ഭര്‍ത്താവിനും ജാമ്യം. ദില്ലി പാട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഗുരുതരമായ സാമ്പത്തിക തട്ടിപ്പാണ് ലാലു പ്രസാദ് കുടുംബത്തിന്റേതെന്ന് എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു.

ലാലു പ്രസാദ് യാദവിന്റെ മകളും രാജ്യസഭാ എം.പിയുമായ മിസ ഭാരതിയുടേയും ഭര്‍ത്താവ് ശൈലേഷ് കുമാറിന്‍റേയും ഉടമസ്ഥതിയിലുള്ള മിഷൈല്‍ പാക്കേഴ്സ് ലിമിറ്റഡ് കമ്പനി 8000 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചതെന്നായിരുന്നു എന്‍ഫോഴ്സ്മെന്റ് കണ്ടെത്തല്‍. കടലാസ് കമ്പനികളുടെ പേരില്‍ സ്വന്തമാക്കിയ ഈ പണം വിറ്റഴിച്ച് അനധികൃത ഭൂമി വാങ്ങിയതിന്റെ രേഖകളും എന്‍ഫോഴ്സ്മെന്റ് കോടതിയില്‍ നല്‍കി. എന്നാല്‍ ഈ ഇടപാടുകളില്‍‍ പങ്കിലെന്നും ഓഹരികള്‍ വാങ്ങുന്നതില്‍ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ചയാണെന്നുമാണ് മിസ ഭാരതി കോടതിയില്‍ മറുപടി നല്‍കിയത്. ഇടപാടുകള്‍ നോക്കി നടത്തിയിരുന്നത് ഭര്‍ത്താവ് ശൈലേഷ് കുമാറെന്നും തനിക്ക് യാതൊരു പങ്കുമില്ലെന്ന് എന്‍ഫോഴ്സ്മെന്റിനെ അറിയിച്ചെന്നും മിസ ഭാരതി കോടതിയില്‍ വ്യക്തമാക്കി. രണ്ട് ലക്ഷം രൂപയുടെ വ്യക്തിത ബോണ്ടും രാജ്യം വിടരുതെന്ന ഉപോധിയോടെയുമാണ് ജാമ്യം. സാമ്പത്തിക ക്രമേക്കടുകളിലൂടെ സ്വന്തമാക്കിയ ദില്ലിയിലെ ഫാം ഹൗസും നേരത്തെ എന്‍ഫോഴ്സ്മെന്‍റ് കണ്ടുകെട്ടിയിരുന്നു.

click me!