മുനക്കല്‍ ബീച്ചില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

web desk |  
Published : Apr 23, 2018, 10:36 AM ISTUpdated : Jun 08, 2018, 05:50 PM IST
മുനക്കല്‍ ബീച്ചില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

Synopsis

മാള പഴൂക്കര ഗുരുതിപാല തോപ്പില്‍ വീട്ടില്‍ വിജയകുമാറിന്റെ മകള്‍ അശ്വനിയുടെ (24)മൃതദേഹമാണ് കണ്ടെത്തിയത്.

തൃശൂര്‍: അഴീക്കോട് മുനക്കല്‍ ബീച്ചില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. മാള പഴൂക്കര ഗുരുതിപാല തോപ്പില്‍ വീട്ടില്‍ വിജയകുമാറിന്റെ മകള്‍ അശ്വനിയുടെ (24)മൃതദേഹമാണ് കണ്ടെത്തിയത്. തീരദേശ സേനയും നാട്ടുകാരും ഒരുമിച്ച് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മൃതദേഹം മാറ്റി. 

മാള മെറ്റ്‌സ് എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനിയാണ് അശ്വിനി. ഇന്നലെ ബീച്ചില്‍ ഉണ്ടായ കടല്‍ക്ഷോഭത്തിലാണ് അശ്വിനിയെ കാണാതായത്. അശ്വനിയുടെ അമ്മ ഷീല (50), സഹോദരി ദൃശ്യ (24), ബന്ധു അതുല്യ (18) എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ദൃശ്യയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അശ്വിനിയുടെ കുടുംബം മുനക്കല്‍ ബീച്ചിലെത്തിയത്. അഴീക്കോട് മുനക്കല്‍ ബീച്ച് ഫെസ്റ്റിന്റെ സമാപനദിവസമായിരുന്നു ഞായറാഴ്ച. അപകടത്തെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ഇ.ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ നിര്‍ദ്ദേശാനുസരണം ബീച്ച് ഫെസ്റ്റ് നിര്‍ത്തിവെച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഗവർണറുമായി ഏറ്റുമുട്ടാനില്ല', നയം മാറ്റം സമ്മതിച്ച് ഉന്നതവിദ്യാഭ്യാസ മന്ത്രി; വിസി നിയമനത്തിലെ സമവായത്തിന് പിന്നാലെ വിശദീകരണം
ഒന്നര ലക്ഷം സീരിയൽ ബൾബുകളുമായി ഫോർട്ട് കൊച്ചിയിലെ മഴ മരം പൂത്തുലയും; നിറം ഏതെന്നറിയാൻ ആകാംക്ഷയിൽ ആയിരങ്ങൾ