ഒാഖി ദുരന്തം: കാണാതായത് 300 പേരെന്ന് സര്‍ക്കാര്‍

By Web DeskFirst Published Dec 16, 2017, 11:40 PM IST
Highlights

തിരുവനന്തപുരം: ഒാഖി ദുരന്തത്തില്‍ പെട്ട് കാണാതായവരുടെ എണ്ണത്തില്‍ പുതിയ കണക്കുമായി സര്‍ക്കാര്‍. 300 പേരെയാണ് ഇനിയും കാണ്ടെത്താനുള്ളതെന്നാണ് സര്‍ക്കാരിന്‍റെ ഒൗദ്യോഗിക കണക്ക്.  40 മൃതദേഹങ്ങള‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ്, ഫിഷറിസ്, ദുരന്ത നിവാരണ വകുപ്പുകള്‍ സംയുക്തമാക്കിയിറക്കിയാണ് പുതിയ കണക്ക് പുറത്ത് വിട്ടത്.

തിരുവനന്തപുരത്ത് നിന്ന് 255 പേരെ കാണാതായിട്ടുണ്ട്. കൊച്ചിയിൽ നിന്ന് 32 പേരും, കൊല്ലത്ത് നിന്ന് 13 പേരെയുമാണ് കണ്ടെത്താനുള്ളത്. അതിനിടെ ഓഖിയില്‍ മരിച്ച രണ്ട് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. കോഴിക്കോട് തീരത്തുനിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ ഓഖിയില്‍ മരിച്ചവരുടെ എണ്ണം 70 ആയി. 

അതേസമയം, കേരള തീരത്ത് തിരമാലകള്‍ ഉയരാന്‍ സാധ്യതയെന്ന് സമുദ്ര വിവരകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2.5 മുതല്‍ 2.7 മീറ്റര്‍ വരെ തിരമാലകള്‍ ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. 

click me!