സ്റ്റാലിനടക്കമുള്ള പ്രതിപക്ഷ അംഗങ്ങളെ സസ്പെന്‍റ് ചെയ്തു

By Web DeskFirst Published Aug 17, 2016, 2:56 PM IST
Highlights

അപൂർവ്വമായ സംഭവങ്ങളാണ് ഇന്ന് തമിഴ്നാട് നിയമസഭയിൽ അരങ്ങേറിയത്. പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിന്‍റെ നമുക്ക് നാമേ എന്ന റോഡ് ഷോയ്ക്കെതിരെ എഐഎഡിഎംകെ എംഎൽഎ ഗുണശേഖരൻ സംസാരിച്ചതാണ് ഡിഎംകെ അംഗങ്ങളെ പ്രകോപിപ്പിച്ചത്. 

നമുക് നമ്മൾ മാത്രമെന്ന് പ്രചാരണം നടത്തുന്നവർക്ക് ഭരണം പിടിയ്ക്കാൻ കഴിഞ്ഞില്ലെന്ന് ഗുണശേഖരൻ പറഞ്ഞതിനെതിരെ ഡിഎംകെ അംഗങ്ങൾ കൂട്ടത്തോടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. പല തവണ ആവശ്യപ്പെട്ടിട്ടും എംഎൽഎമാ‍ർ പ്രതിഷേധം അവസാനിപ്പിക്കാതിരുന്നതിനെത്തുടർന്ന് സഭയിലെ 88 ഡിഎംകെ അംഗങ്ങളെയും കൂട്ടത്തോടെ പുറത്താക്കാൻ സ്പീക്ക‍ർ പി ധനപാൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

പുറത്തിറങ്ങാൻ വിസമ്മതിച്ച പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിനടക്കമുള്ളവരെ സുരക്ഷാ ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ചാണ് പുറത്തെത്തിച്ചത്. ബഹളം നടക്കുന്ന സമയത്ത് മുഖ്യമന്ത്രി ജയലളിത സീറ്റിലുണ്ടായിരുന്നില്ല. സ്പീക്കറുടെ നടപടിയ്ക്ക് പിന്നിൽ ജയലളിതയാണെന്നാരോപിച്ച ഡിഎംകെ നിയമസഭാ സമ്മേളനം പൂർണമായി ബഹിഷ്കരിക്കാൻ തീരുമാനിച്ചു.

അതേ സമയം വിവിധ കോടതികളിലായി മാനനഷ്ടക്കേസ് ഇനത്തിൽ മാത്രം ജയലളിത സർക്കാർ ഫയൽ ചെയ്തിരിക്കുന്നത് ആയിരത്തഞ്ഞൂറോളം കേസുകൾ തമിഴ്നാട്ടിലെ പബ്ലിക് പ്രോസിക്യൂട്ടർ സുപ്രീംകോടതിയിൽ  നൽകിയ സത്യവാങ്മൂലത്തിലാണ് വിവരങ്ങളുള്ളത്.

സർക്കാർ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും മാധ്യമപ്രവർത്തകർക്കുമെതിരെ സർക്കാർ എത്ര മാനനഷ്ടക്കേസുകൾ നൽകിയിട്ടുണ്ടെന്ന കണക്ക് നൽകാൻ സുപ്രീംകോടതി തമിഴ്നാട് സർക്കാരിന് നിർദേശം നൽകിയിരുന്നു. സംസാരസ്വാതന്ത്ര്യത്തിനെതിരായാണ് ജയലളിത സർക്കാർ നടപടികളെടുക്കുന്നതെന്ന് കാട്ടി ഡിഎംഡികെ അദ്ധ്യക്ഷനും മുൻനടനുമായ വിജയകാന്ത് നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിർദ്ദേശം.

click me!