
മലപ്പുറം: സന്ദീപ് വാര്യർ എംഎൽഎയുടെ വാഹനം അപകടത്തിൽപെട്ടു. കാറിൻ്റെ ടയർ പൊട്ടിയാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന എംഎൽഎയും മറ്റ് യാത്രികരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പുലർച്ചെ ദേശീയപാത 66-ൽ മലപ്പുറം കോയിച്ചനയിൽ വെച്ചായിരുന്നു അപകടം. വാഹനത്തിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. തൊട്ടുപുറകിൽ വരികയായിരുന്ന മറ്റ് രണ്ട് കാറുകൾ കൂടി കൂട്ടിയിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. മലപ്പുറം കോയിച്ചനയിൽ വെച്ചായിരുന്നു അപകടം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam