സിപിഎം കോണ്‍ഗ്രസ്സുമായി കൂട്ടുകൂടാത്തത് സാമ്പത്തിക നയങ്ങള്‍ കാരണം: എം.എം.ഹസന്‍

Published : Jan 23, 2018, 05:31 PM ISTUpdated : Oct 05, 2018, 02:01 AM IST
സിപിഎം കോണ്‍ഗ്രസ്സുമായി കൂട്ടുകൂടാത്തത് സാമ്പത്തിക നയങ്ങള്‍ കാരണം: എം.എം.ഹസന്‍

Synopsis

തിരുവനന്തപുരം: ബിജെപി ആണ് മുഖ്യ ശത്രുവെന്ന് പറയുമ്പോഴും സിപിഎം കോണ്‍ഗ്രസ്സുമായി കൂട്ടുകൂടാത്തത് സാമ്പത്തിക നയങ്ങള്‍ കാരണമാണെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്ന് എം.എം.ഹസന്‍. കോണ്‍ഗ്രസ്സുമായി ബന്ധമുണ്ടാക്കാന്‍ തയ്യാറാകാത്തത് ബിജെപിയെ സഹായിക്കാനാണ് എന്നും കെപിസിസി പ്രസിഡന്‍റ് എംഎം ഹസന്‍ പറഞ്ഞു.   

ഒന്നാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് കോണ്‍‌ഗ്രസിനെ പിന്തുണച്ച അതേ പാര്‍ട്ടിയാണ് ഇപ്പോള്‍ ഇങ്ങനെ പറയുന്നത്. സിപിഎമ്മില്‍ ബിജെപിയുടെ ബി ടീം പ്രവര്‍ത്തിക്കുന്നു. ചൈനീസ് മാതൃക അനുകരിക്കണമെന്ന് പറയുന്ന സിപിഎം, കോണ്‍ഗ്രസ് നയങ്ങളെ തളളിപ്പറയുന്നത് തമാശയാണ്. 

സ്ഥാപിത താല്‍പര്യങ്ങളുടെ പേരില്‍ ചരിത്രപരമായ മണ്ടത്തരം ആവര്‍ത്തിക്കുകയാണ് സിപിഎം എന്നും ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു.   
 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമലയിലെ യുവതി പ്രവേശനത്തെ സർക്കാർ എതിർക്കണമെന്ന് എന്‍എസ്എസ്,ആചാര സംരക്ഷണത്തിൽ വിട്ട് വീഴ്ച്ച ഇല്ല,പുനപരിശോധന ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും
ശബരിമല യുവതി പ്രവേശനത്തിൽ നിലപാട് വ്യക്തമാക്കി എ വിജയരാഘവൻ; 'സമവായം ഉണ്ടാക്കണം, വിശ്വാസികളുടെ താത്പര്യം ശ്രദ്ധിക്കണം'