
ഇടുക്കി: രാജമാണിക്യം അടക്കമുള്ള സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ഐഎഎസുകാരെ പരിഹസിച്ച് മന്ത്രി എം.എം. മണി. മറുനാട്ടിലുള്ള ഐഎഎസുകാര്‍ ശുദ്ധപൊട്ടന്മാരാണെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. സിപിഎം ഏലപ്പാറ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മണി.
ആകാശത്തുകൂടി പറന്നു നടന്നാണ് നിവേദിത പി ഹരന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. രാജമാണിക്യം റിപ്പോര്‍ട്ട് മറ്റൊരു പതിപ്പാണെന്നും മന്ത്രി ആരോപിച്ചുി. കേരളത്തെക്കുറിച്ച് മനസിലാക്കാതെയാണ് ഇവരെല്ലാം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്. ഇതിന്‍റെ പരിണിതഫലമാണ് കേരളത്തിലെ കര്‍ഷകര്‍ അനുഭവിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഹിന്ദുത്വ അജണ്ടയെ എതിര്‍ക്കുന്നത് സി.പി.എം. മാത്രമാണ്. സി.പി.എമ്മിനെ മാത്രമാണ് ബി.ജെ.പി. ആക്രമിക്കുന്നതും. തല്ലുകൊണ്ടു മടുക്കുമ്പോള്‍ തിരിച്ചു തല്ലിയാല്‍ ഇടതുപക്ഷത്ത് നില്‍ക്കുന്നവരും കൂടെ നിന്നു കുറ്റപ്പെടുത്തുകയാണെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam