ബീഫ് നിരോധനം: ആള്‍കൂട്ട ആക്രമണങ്ങളുടെ പേരില്‍ മോദിയെ കുറ്റപ്പെടുത്തരുതെന്ന് കണ്ണന്താനം

Published : Sep 13, 2017, 12:01 PM ISTUpdated : Oct 05, 2018, 12:57 AM IST
ബീഫ് നിരോധനം: ആള്‍കൂട്ട ആക്രമണങ്ങളുടെ പേരില്‍ മോദിയെ കുറ്റപ്പെടുത്തരുതെന്ന് കണ്ണന്താനം

Synopsis

ദില്ലി: ഗോരക്ഷയുടെ പേരിലും ബീഫ് നിരോധനത്തിന്റെ പേരിലും നടക്കുന്ന ആള്‍കൂട്ട ആക്രമണങ്ങളുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും കുറ്റപ്പെടുത്തരുതെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. എല്ലാ സമൂഹത്തിലും കുറച്ച് ബുദ്ധിശൂന്യരുണ്ടാകും. അതിന്റെ പേരില്‍ ഒരു പ്രത്യേക നേതാവിനെ കുറ്റപ്പെടുത്തരുതെന്നും കണ്ണന്താനം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ആള്‍കൂട്ട ആക്രമണങ്ങള്‍ക്ക് ബിജെപിക്കോ നരേന്ദ്രമോദിക്കോ യാതൊരു പങ്കുമില്ല. എല്ലാ ആള്‍കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും ക്രിമിനല്‍ കുറ്റമാണ്. അത്തരക്കാരെ ജയിലലടക്കണം. രാജ്യത്ത് 130 കോടി ജനങ്ങളുണ്ട്. അതില്‍ ബുദ്ധിശൂന്യരുമുണ്ട്. ലോകത്തെല്ലായിടത്തും ഇത്തരക്കാരുണ്ടെന്നും കണ്ണന്താനം പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മറ്റത്തൂരിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി വിഡി സതീശൻ; 'തോറ്റ് തൊപ്പിയിട്ടിരിക്കുമ്പോഴും മുഖ്യമന്ത്രി പരിഹാസം പറയുന്നു'
മറ്റത്തൂരിലെ ഓപ്പറേഷൻ ലോട്ടസ്; 'ഒറ്റച്ചാട്ടത്തിന് കോൺഗ്രസുകാർ ബിജെപിയായി', പരിഹസിച്ച് പിണറായി വിജയന്‍