
വസ്ത്രം മാറുന്നതിനുള്ള ട്രയല്‍റൂമില്‍ മൊബൈല്‍ഫോണാണ് ഒളി ക്യാമറയായി വെച്ചിരുന്നത്. ഒളി ക്യാമറ കണ്ടെത്തിയ സ്‍ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു.
ട്രയല്‍റൂമില്‍ ഫോണ്‍ കണ്ടെത്തിയതിനെത്തുടര്‍ വീട്ടമ്മ ബഹളം വെക്കുകയായിരുന്നു. പിന്നീട് ഫോണ്‍ കടയുടമയെ ഏല്‍പ്പിച്ചശേഷം വീട്ടമ്മയും കുടുംബവും പൊലീസ് സ്റ്റേഷനിലെത്തി കേസു കൊടുത്തു. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി ഫോണ്‍ പിടിച്ചെടുത്തെങ്കിലും, പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്നുനടത്തിയ അന്വേഷണത്തില്‍ അതേ കടയിലെ ഒരു സെയില്‍സ്‍മാന്റെ ഫോണ്‍ ആണെന്ന് കണ്ടെത്തി. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഫോണ്‍ ഉപയോഗിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം നടത്തിയെന്ന എഫ് ഐ ആര്‍ ആണ് ഇപ്പോള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ ഫോണ്‍ ഇപ്പോള്‍ സിഡാക്കിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഈ പരിശോധനഫലം വന്നശേഷമെ ഫോണ്‍ ഉപയോഗിച്ചു നഗ്നചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോയെന്ന് വ്യക്തമാകുവെന്നും പൊലീസ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam