
കൊല്ലം പരവൂരിലെ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനിടെയുണ്ടായ അപകടം നടക്കുന്ന സമയത്ത് ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. കമ്പം കണ്ടുകൊണ്ട് നിന്നവരില്‍ ഒരാളാണ് വീഡിയോ ചിത്രീകരിച്ചത്. ഇന്നലെ പൂര്‍ണമായും തകര്‍ന്ന ദേവസ്വം ബോര്‍ഡ് കെട്ടിടത്തിന് സമീപത്ത് നിന്നാണ് ചിത്രീകരിച്ചിരിക്കുന്നത്. വലതുഭാഗത്ത് കമ്പം നടക്കുന്നത് വീഡിയോയുടെ ആദ്യ ഭാഗത്ത് കാണാം. പിന്നീട് കമ്പക്കാര്‍ വെടിക്കെട്ടിനാവശ്യമുള്ള സാധനങ്ങളുമായി പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനിടയില്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നതും പിന്നീട് വീഡിയോ ചിത്രീകരിക്കാന്‍ കഴിയാത്ത വിധം അവ്യക്തമായി മാറുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. പരിക്കേറ്റ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരാളില്‍ നിന്നാണ് ഈ ദൃശ്യങ്ങള്‍ ലഭിച്ചത്.
നിമിഷങ്ങൾ കൊണ്ട് 100ൽ പരം ആളുകളുടെ ജീവനെടുത്ത പരവൂർ വെടിക്കെട്...നിമിഷങ്ങൾ കൊണ്ട് 100ൽ പരം ആളുകളുടെ ജീവനെടുത്ത പരവൂർ വെടിക്കെട്ട് അപകടം എങ്ങനെ സംഭവിക്കുന്നു എന്നതിന്റെ വീഡിയോ... :( Read news: http://bit.ly/1S4hfuO
Posted by Kaaranavar.com on Sunday, 10 April 2016
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam