
ഫാഷൻ ഷോയിൽ പങ്കെടുത്തുകൊണ്ടിരിക്കേ മോഡലിന്റെ തലയിലണിയിച്ചിരിക്കുന്ന തൂവലുകൾകൊണ്ട് നിർമിച്ച അലങ്കാരവസ്തുവിൽ തീപടരുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പരമ്പരാഗത ഈജിപ്ഷ്യൻ വസ്ത്രമണിഞ്ഞ് റാംപിലേക്ക് കയറിയ മോഡലിന്റെ ഇരുവശത്തും ദീപശിഖയേന്തി ഭടന്മാരുടെ വേഷത്തിൽ ആൾക്കാർ നിൽക്കുന്നുണ്ടായിരുന്നു.
ഈ ദീപശിഖയിൽ നിന്നാണ് മോഡലിന്റെ തലയിലണഞ്ഞിരുന്ന തൂവലുകൾക്കൊണ്ടുള്ള അലങ്കാരവസ്തുവിലേക്ക് തീപടർന്നത്. തീപിടിച്ചുവെന്ന് മനസിലാകാതെ ഈ മോഡൽ നടന്നു പോകുമ്പോള്‍ കാണികളിൽ ഒരാൾ ഓടിവന്ന് ഇവരുടെ തലയിൽ നിന്നും ഈ അലങ്കാരവസ്തു എടുത്ത് മാറ്റി തീയണയ്ക്കുകയായിരുന്നു. ഇവർക്ക് പരിക്കേറ്റിട്ടുണ്ടോയെന്നത് വ്യക്തമല്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam