നാല് ഉപകരണങ്ങളാണ് തകരാറിലായത്. ശസ്ത്രക്രിയ ഉപകരണങ്ങൾ ആംബുലൻസിൽ സമീപത്തെ എസ്എറ്റി ആശുപത്രിയിൽ എത്തിച്ചാണ് നിലവിൽ അണുവിമുക്തമാക്കുന്നത്. 2024ൽ കേടായ രണ്ട് മെഷീനുകൾ ഇതുവരെ നന്നാക്കിയിട്ടില്ലെന്നാണ് വിവരം.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നതിനുള്ള മെഷീനുകൾ തകരാറിൽ. നാല് ഉപകരണങ്ങളാണ് തകരാറിലായത്. ഇതോടെ ശസ്ത്രക്രിയ ഉപകരണങ്ങൾ ആംബുലൻസിൽ സമീപത്തെ എസ്എടി ആശുപത്രിയിൽ എത്തിച്ചാണ് അണുവിമുക്തമാക്കുന്നത്. ഉപകരണങ്ങൾ അണുമുക്തമാക്കാൻ പുറത്തേക്ക് കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2024 ൽ കേടായ രണ്ട് മെഷീനുകൾ ഇതുവരെ നന്നാക്കിയിട്ടില്ല. ഇതിന് പിന്നാലെയാണ് രണ്ടു വർഷത്തിനിടെ രണ്ടു മെഷീനുകൾ കൂടി പണിമുടക്കിയത്. ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ പുറത്തേക്ക് കൊണ്ടു പോകുന്നത് കാരണം ഉപകരണങ്ങൾ കിട്ടാൻ കാലതാമസം നേരിടുന്നതായി ഡോക്ടർമാർ പരാതി ഉന്നയിക്കുന്നുണ്ട്.