തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ സ്കൂള്‍ രാജ്യാന്തര നിലവാരത്തിലേക്ക്

By Web TeamFirst Published Nov 5, 2018, 6:37 AM IST
Highlights

3600 പെൺകുട്ടികള്‍ പഠിക്കുന്ന മണക്കാട് കാർത്തിക തിരുനാൾ സ്കൂള്‍ അടിമുടി മാറ്റത്തിന്‍റെ പാതയിലാണ്. തിരുവനന്തപുരം നഗരസഭയാണ് പദ്ധതി നടപ്പാക്കിയത്.

 

തിരുവനന്തപുരം: തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ സ്കൂള്‍ രാജ്യാന്തര നിലവാരത്തിലേക്ക്. 3600 പെൺകുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ അടിമുടി മാറ്റത്തിന്‍റെ പാതയിലാണ്. അംഗപരിമിതര്‍ക്കായി പ്രത്യേക ശുചിമുറി ഉൾപ്പെടെ അത്യാധുനിക നിലവാരമുള്ള മൂത്രപ്പുരകൾ സ്കൂളില്‍ സജ്ജമായിക്കഴിഞ്ഞു. തിരുവനന്തപുരം നഗരസഭയാണ് പദ്ധതി നടപ്പാക്കിയത്.

25 ഹൈടെക് ക്ളാസ് മുറികളാണ് സ്കൂളില്‍ പൂര്‍ത്തിയാകുന്നത്. പൊട്ടിപൊളിഞ്ഞ മൂത്രപ്പുരയ്ക്ക് പകരം രണ്ട് ബ്ലോക്കുകളിലായി 20 മൂത്രപ്പുരകളോടെ നിര്‍മ്മാണം പൂര്‍ത്തിയായി. നാപ്കിൻ വെൻഡിംഗ് മെഷിൻ, ഇൻസിനറേറ്റർ ഉൾപ്പെടെയും സ‍ജ്ജമാക്കിയിട്ടുണ്ട്. സൗന്ദര്യവൽക്കരണത്തിന്‍റെ ഭാഗമായി മൂത്രപ്പുരയിൽ വെർട്ടിക്കൽ ഗാർഡനുമുണ്ട്. പൊതുവിദ്യാലയങ്ങളിൽ മികച്ച അടിസ്ഥാന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടയാണ് നഗരസഭ പദ്ധതിക്ക് തുടക്കം കുറിച്ചത്.

ബാഡ്മിന്‍റണ്‍ കോര്‍ട്ട്, ഷട്ടില്‍ കോര്‍ട്ട്, അടുക്കള ഊട്ടുപുര എന്നിവയുടെ നിർമ്മാണവും ഉടൻ പൂർത്തിയാകും.

click me!