സ്കൂട്ടറില്‍ പോകുകയായിരുന്ന മോഡലിന്‍റെ പാവാട വലിച്ചൂരി ആക്രമിക്കാന്‍ ശ്രമം

Web Desk |  
Published : Apr 23, 2018, 12:16 PM ISTUpdated : Jun 08, 2018, 05:45 PM IST
സ്കൂട്ടറില്‍ പോകുകയായിരുന്ന മോഡലിന്‍റെ പാവാട വലിച്ചൂരി ആക്രമിക്കാന്‍ ശ്രമം

Synopsis

മോഡലിന്‍റെ പാവാട വലിച്ചൂരി ആക്രമിക്കാന്‍ ശ്രമം ആക്രമിച്ചത് പാവാട ഇട്ടതുകൊണ്ടെന്ന് ഉപദേശം

ഇന്‍ഡോര്‍: നാല് മാസം പ്രായമായ പെണ്‍കുഞ്ഞിനെ സ്വന്തം അമ്മാവന്‍ പീഡിപ്പിച്ച് കൊന്ന സംഭവത്തിന്‍റെ ഞെട്ടല്‍ മാറും മുമ്പ് ഇന്‍ഡോറില്‍ മോഡലും ബ്ലോഗറുമായ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം. ഇന്‍ഡോറിലെ തിരക്കുള്ള നഗരത്തിലൂടെ സ്കൂട്ടറില്‍ പോകുന്നതിനിടെ രണ്ട് പേര്‍ ചേര്‍ന്ന് തന്‍റെ പാവാട വലിച്ച് ഊരാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് യുവതി ട്വിറ്ററിലൂടെ പറഞ്ഞു.

പാവാട വലിച്ചൂരാനുള്ള ശ്രമത്തിനിടെ ഇവര്‍ സ്കൂട്ടറില്‍ നിന്ന് വീണ് പരിക്കേറ്റു. എന്നാല്‍ ആരും പ്രതികരിച്ചില്ല. താന്‍ വീണെന്ന് കണ്ട ഉടന്‍ തന്നെ അക്രമികള്‍ രക്ഷപ്പെട്ടുവെന്നും യുവതി. പ്രായമായ ഒരു മനുഷ്യനാണ് തന്നെ വീണിടത്തുനിന്ന് പിടിച്ചെഴുനേല്‍പ്പിച്ചത്. എന്നാല്‍ തനിക്കിത് സംഭവിച്ചത് താന്‍ പാവാട ധരിച്ചതുകൊണ്ടാണെന്നായിരുന്നു അയാളുടെ പ്രതികരണം. 



ഇത്തരം സംഭവങ്ങള്‍ നേരിടുമ്പോള്‍ സ്ത്രീകള്‍ പൊതുവെ പ്രതികരിക്കില്ല. തനിക്കും കുറേ നേരത്തേക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല. തിരക്കുള്ള റോഡായതുകൊണ്ട് മാത്രമാണ് തന്നെ അവര്‍ വെറുതെ വിട്ടത്. അല്ലായിരുന്നെങ്കില്‍ അവര്‍ തന്നെ ക്രൂരമായി ഉപദ്രവിക്കുമായിരുന്നു. എന്ത് വസത്രം ധരിക്കണമെന്നത് തന്‍റെ അവകാശമാണെന്നും പാവാട ധരിച്ചതിന്‍റെ പേരില്‍ തന്നെ ഉപദ്രവിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും യുവതി പ്രതികരിച്ചു. 

 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കനത്ത മഴ തുടരുന്നു; സംസ്ഥാനത്തെ 12 ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു
കൗൺസിലർ സുഗതന്റെ അവധി; ഉദ്യോഗസ്ഥ‍ക്ക് കുരുക്ക്, ഇന്ന് നടപടി ഉണ്ടായേക്കും