കടയിൽ ബിസ്ക്കറ്റ് വാങ്ങാൻ പോയ ആറു വയസ്സുകാരിയെ യുവാവ് ബലാത്സംഗം ചെയ്തു

Web Desk |  
Published : Apr 23, 2018, 11:44 AM ISTUpdated : Jun 08, 2018, 05:44 PM IST
കടയിൽ ബിസ്ക്കറ്റ് വാങ്ങാൻ പോയ ആറു വയസ്സുകാരിയെ യുവാവ് ബലാത്സംഗം ചെയ്തു

Synopsis

പെൺകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ഒഡീഷ: ഒഡീഷയിൽ കടയിൽ നിന്ന് ബിസ്ക്കറ്റ് വാങ്ങാൻ പോയ ആറു വയസ്സുകാരി  ബലാത്സംഗത്തിനിരയായി. കട്ടക്ക് ജില്ലയിലാണ് സംഭവം. ബലാത്സംഘം ചെയ്ത  ശേഷം കുട്ടിയെ സ്കൂൾ ക്യാംപസിനകത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞ കുട്ടിയുടെ അയല്‍വാസിയായ ഇരുപത്തഞ്ചുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് മുഷ്താഖ് എന്ന യുവാവാണ് പിടിയിലായത്.

ക്രൂര പീഡനമാണ് കുട്ടി നേരിട്ടതെന്നാണ് ആശുപത്രിയില്‍ നിന്നുമുള്ള റിപ്പോര്‍ട്ട്.  തലയ്ക്കും മുഖത്തും നെഞ്ചിലും കഴുത്തിലും സ്വകാര്യ ഭാഗങ്ങളിലും മുറിവേറ്റിട്ടിട്ടുണ്ട്. പെൺകുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. വിവിധ വകുപ്പുകളിൽ നിന്നുള്ള 13 ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് പെൺകുട്ടി.  

പവര്‍കട്ടുള്ളപ്പോഴാണ് ഇരുട്ടിന്‍റെ മറവിൽ ആറുവയസ്സുകാരി ക്രൂരതയ്ക്കിരയായതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച്ച ഒഡീഷയിൽ നാലു വയസ്സുകാരിയെ പ്രായപൂര്‍ത്തിയാകാത്ത അയൽവാസിയും ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ  30 വയസ്സുകാരനും ബലാത്സംഗം ചെയ്തിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൻഐഎ മേധാവിയെ മാറ്റി, മഹാരാഷ്ട്രയിലേക്ക് തിരിച്ചയച്ചു; അനുമതി നൽകിയത് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് യോഗം
നോവായി അമൽജിത്ത്; ചുഴിയിൽപ്പെട്ട സഹോദരനെ കരകയറ്റാൻ കടലിലിറങ്ങി, കാണാതായ പത്താം ക്ലാസുകാരന്‍റെ മൃതദേഹം കണ്ടെത്തി